VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭൂമി കവരുന്ന വഖഫ് നീരാളി

VSK Desk by VSK Desk
1 November, 2024
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ഭൂമിക്ക് മേല്‍ വഖഫ് ബോര്‍ഡുകള്‍ അന്യായമായി അവകാശവാദമുന്നയിക്കുന്നത് വലിയ രാഷ്‌ട്രീയ- സാമൂഹിക പ്രതിസന്ധിയായി മാറുകയാണല്ലോ. കേരളത്തിലും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അടക്കം വഖഫ് ബോര്‍ഡിന്റെ ഭൂമി കയ്യേറ്റം തലവേദനയായിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ ഉറ്റുനോക്കുകയാണ് ഭൂമി നഷ്ടപ്പെട്ട ആയിരക്കണക്കിന് പേര്‍.

വഖഫ് എന്ന ഭൂഭീമന്‍
രാജ്യത്തെ 8.7 ലക്ഷം വസ്തുക്കളിലായി 9.4 ലക്ഷം ഏക്കര്‍ ഭൂമിയാണ് വഖഫിനുള്ളത്. ഇതിന്റെ മൂല്യം 1.2 ലക്ഷം കോടി രൂപ വരും. റെയില്‍വേയ്‌ക്കും പ്രതിരോധമന്ത്രാലയത്തിനും പിന്നില്‍ മൂന്നാമത്തെ വലിയ ഭൂ സമ്പത്താണ് നിലവില്‍ രാജ്യത്തെ 32 വഖഫ് ബോര്‍ഡുകള്‍ക്കുള്ളത്. ഈ ബോര്‍ഡുകള്‍ ഭരിക്കുന്നത് വെറും 200 പേര്‍.

അന്യായമായി ഭൂമി കവര്‍ന്നതുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിനെതിരെ രാജ്യത്ത് നിലനില്‍ക്കുന്നത് 40,951 കേസുകളാണ്. വഖഫ് വസ്തുക്കള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തവരില്‍ ഭൂരിപക്ഷവും മുസ്ലിങ്ങള്‍ തന്നെയാണെന്നും കേസ് രേഖകള്‍ തെളിയിക്കുന്നു.

ഭീഷണി പാര്‍ലമെന്റ് മന്ദിരത്തിനും

പാര്‍ലമെന്റ് മന്ദിരം പോലും വഖഫ് ഭൂമിയിലാണെന്ന വാദവുമായി, എഐയുഡിഎഫ് നേതാവും എംപിയുമായ ബദറുദ്ദീന്‍ അജ്മല്‍ രംഗത്തു വന്നിട്ടുണ്ട്. ദല്‍ഹി വിമാനത്താവളവും വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഓഫീസുകളുമെല്ലാം വഖഫ് ഭൂമിയിലാണെന്നാണ് അജ്മലിന്റെ വാദം.

കാരണം കോണ്‍ഗ്രസ്
വഖഫ് ബോര്‍ഡിനെ ഭയത്തോടെ കാണേണ്ട സ്ഥിതിയിലേക്ക് രാജ്യത്തെ എത്തിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഇല്ലാത്ത അധികാരങ്ങള്‍ നല്‍കി നിയമനിര്‍മാണം നടത്തി വഖഫ് ബോര്‍ഡിനെ ജനങ്ങളുടെ ഭൂമി കവരുന്ന സ്ഥാപനമാക്കി മാറ്റിയത് മതപ്രീണനത്തിനു വേണ്ടിയാണ്. നിലവിലെ നിയമ പ്രകാരം ഒരു ഭൂമി തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡ് അവകാശപ്പെട്ടാല്‍, അല്ലെന്ന് തെളിയിക്കേണ്ടത് ഭൂമിയുടെ ഉടമസ്ഥരാണ്. അല്ലെങ്കില്‍ ഭൂമി നഷ്ടമാകും. വഖഫ് സ്വത്ത് എന്നാല്‍ അള്ളാഹുവിന് സമര്‍പ്പിക്കപ്പെട്ടത് എന്നായതിനാല്‍ അതു തിരിച്ചെടുക്കാനുള്ള വ്യവസ്ഥകളുമില്ല. 1954ലെ നിയമത്തെ 1995ല്‍ നരസിംഹറാവു സര്‍ക്കാരും 2013ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരും നിയമഭേദഗതികളിലൂടെ ജനവിരുദ്ധമാക്കി മാറ്റി. 1995ലെ വഖഫ് നിയമത്തിന്റെ 40-ാം വകുപ്പ് പ്രകാരം ഒരു ഭൂമി വഖഫ് ആണോ എന്ന് വഖഫ് ബോര്‍ഡുകള്‍ക്ക് തന്നെ തീരുമാനിക്കാന്‍ അധികാരം നല്‍കി. 2013ലെ ഭേദഗതിയിലൂടെ ‘ഇസ്ലാംമതം പിന്തുടരുന്ന ഒരു വ്യക്തി നല്‍കുന്ന ഭൂമി’ എന്നതിനെ ‘ഒരു വ്യക്തി നല്‍കുന്ന ഭൂമി’ എന്ന് മാത്രമാക്കി മാറ്റി. ഇതോടെ ഏതു ഭൂമിയിലും വഖഫിന് അവകാശവാദമുന്നയിക്കാമെന്ന അവസ്ഥയായി.

കോണ്‍ഗസ്സിന്റെ വക സമ്മാനം

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ്, ദല്‍ഹിയിലെ 123 വിവിഐപി ഭൂമിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് സമ്മാനിച്ചത്. പാര്‍ലമെന്റിനു ചുറ്റുമുള്ള ഏറ്റവും കണ്ണായ സ്ഥലത്താണ് ഈ വസ്തുക്കളെല്ലാം.

ഏക രക്ഷ ഭേദഗതി ബില്‍

പാര്‍ലമെന്റിനും മുനിസിപ്പല്‍ കെട്ടിടങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വഖഫ് വസ്തുക്കള്‍ ഉള്ളതു ഭാരതത്തിലാണ്. മുസ്ലിം സ്ത്രീകളുടേയും കുട്ടികളുടേയും പിന്നോക്കക്കാരുടേയും ഉന്നമനത്തിനായാണിത് ഉപയോഗിക്കേണ്ടതെന്നും റിജിജു പറഞ്ഞു.

വഖഫ് ബോര്‍ഡുകളില്‍ വന്‍ അഴിമതി

രാജ്യത്തെ വഖഫ് ബോര്‍ഡുകളില്‍ നടക്കുന്നത് വലിയ അഴിമതിയാണെന്നും വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ എന്നും ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗവും മുസ്ലിം രാഷ്‌ട്രീയ മഞ്ച് സംയോജകനുമായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. നിലവിലെ നിയമം ജനങ്ങളുടെ വസ്തുക്കള്‍ നിയമവിരുദ്ധമായി വഖഫ് ബോര്‍ഡിനു തട്ടിയെടുക്കാന്‍ വഴിയൊരുക്കുന്നതാണ്. അത് അവര്‍ ചെയ്യുന്നുമുണ്ട്. വഖഫ് വസ്തുക്കള്‍ സംരക്ഷിക്കാന്‍ മുസ്ലിങ്ങള്‍ യോജിച്ചു മുന്നോട്ടു വരണമെന്നും ദല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ ദന്തേരാസില്‍ പങ്കെടുത്തുകൊണ്ട് ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് കൈവയ്‌ക്കുന്ന വസ്തുക്കള്‍

ദല്‍ഹി : 250 വസ്തുവകകളില്‍ അവകാശവാദം.
ലാന്‍ഡ് ഡവലപ്‌മെന്റ് ഓഫീസിന്റെ കൈവശമുള്ള 108 പ്രോപ്പര്‍ട്ടികളിലും ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയുടെ 138 പ്രോപ്പര്‍ട്ടികളിലും കണ്ണുവെയ്‌ക്കുന്നു.

യുപി: ലഖ്‌നൗവിലെ ശിവാലയ ക്ഷേത്രത്തിന് മേല്‍ അവകാശവാദം.

ഗുജറാത്ത്: സൂറത്ത് മുനിസിപ്പാലിറ്റി മുഴുവനും വഖഫ് വസ്തുവെന്ന് ബോര്‍ഡ്

മഹാരാഷ്‌ട്ര: അഹമ്മദ് നഗറിലെ കനീഫ്‌നാഥ് ക്ഷേത്രത്തിന്റെ 40 ഏക്കര്‍ ഭൂമി

ബിഹാര്‍: പാട്നയ്‌ക്ക് അടുത്ത് 95 ശതമാനം ഹിന്ദുക്കളുള്ള ഗോവിന്ദ്പൂര്‍ ഗ്രാമം പൂര്‍ണമായും വഖഫ് വസ്തുവെന്ന് ബോര്‍ഡ്. 30 ദിവത്തിനകം ഒഴിയാന്‍ നോട്ടീസ്.

കര്‍ണ്ണാടക: വിജയപുര ജില്ലയിലെ ഹൊന്‍വാഡ ഗ്രാമത്തില്‍ 1,500 ഏക്കറിലധികം പരമ്പരാഗത കര്‍ഷക ഭൂമി

കേരളം: ചെറായി- മുനമ്പം പ്രദേശത്തെ 400 ഏക്കര്‍ ഭൂമി. ബാധിച്ചത് 610 കുടുംബങ്ങളെ മുനമ്പം വേളാങ്കണ്ണിമാതാ ഇടവക പള്ളിക്ക് അടക്കം അവകാശവാദം

മധ്യപ്രദേശ്: 47 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വഖഫ് ഭൂമിയിലെന്ന് ബോര്‍ഡ്

തെലങ്കാന: ഹൈദരാബാദ് നഗരപരിധിയില്‍ 300 ഏക്കര്‍ ഭൂമി

തമിഴ്‌നാട്: ട്രിച്ചി തിരുച്ചെന്തുരൈ ഗ്രാമം 389 ഏക്കര്‍ കൃഷിഭൂമി, 1500 വര്‍ഷം പഴക്കമുള്ള ചോളക്ഷേത്രം

ShareTweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies