VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ക്ഷേത്രവിമോചനത്തിന് ദേശവ്യാപക മുന്നേറ്റം; ജനുവരി 5 ന് വിജയവാഡയിൽ ഹിന്ദു ശംഖാരവം

VSK Desk by VSK Desk
26 December, 2024
in ഭാരതം
Share
Tweet
SendTelegram

ന്യൂദൽഹി: ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി വിശ്വഹിന്ദു പരിഷത്ത് രാജ്യവ്യാപക പൊതുജന ബോധവത്കരണ കാമ്പയിൻ പ്രഖ്യാപിച്ചു. ഹിന്ദു സമൂഹത്തോട് വിവേചനം തുടരുന്ന പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളുടെ നിയന്ത്രണം, ഭരണം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് എല്ലാ സംസ്ഥാന സർക്കാരുകളും മാറിനിൽക്കണമെന്ന് വി എച്ച് പി സംഘടനാ ജനറൽ സെക്രട്ടറി മിലിന്ദ് പരാണ്ഡെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംന്യാസിമാരുടെയും ഹിന്ദു സമൂഹത്തിലെ പ്രമുഖരുടെയും നേതൃത്വത്തിൽ ജനുവരി 5 മുതലാണ് പൊതുജന ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കുന്നത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഹിന്ദു ശംഖാരവം എന്ന മഹാ സമ്മേളനത്തോടെ പ്രചാരണത്തിന് തുടക്കമാകും.

സ്വാതന്ത്ര്യലബ്ധിയോടെ അവസാനിക്കേണ്ടിയിരുന്ന ഹിന്ദു വിരുദ്ധ നീക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. ക്ഷേത്രങ്ങൾ ഹിന്ദു സമൂഹത്തിന് ഇനിയും കൈമാറിയിട്ടില്ല. ഭരണഘടനയുടെ 12-ാം അനുച്ഛേദമാണ് ഇതു വഴി ലംഘിച്ചതെന്ന് മിലിന്ദ് പരാണ്ഡെ പറഞ്ഞു. പല ഹൈക്കോടതികളും സുപ്രീം കോടതിയും വ്യക്തമായ സൂചനകൾ നൽകിയിട്ടും സർക്കാരുകൾ ക്ഷേത്രങ്ങളുടെ നടത്തിപ്പും സ്വത്തുക്കളും ഏറ്റെടുക്കുന്നത് തുടരുകയാണ്.

ക്ഷേത്ര നടത്തിപ്പും നിയന്ത്രണവും ഹിന്ദു സമൂഹത്തിന് കൈമാറണം. ഇക്കാര്യത്തിൽ നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകർ, വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, സംന്യാസിമാർ, വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചു. ക്ഷേത്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കരട് തയാറാക്കിയതായും അദ്ദേഹം പറഞ്ഞു.

സർക്കാരുകൾ ക്ഷേത്രം ഹിന്ദുക്കൾക്ക് തിരികെ നൽകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾക്ക് ഈ സമിതി രൂപം നല്കിയിട്ടുണ്ട്. ആചാര്യന്മാരും പണ്ഡിതരും വിരമിച്ച ജസ്റ്റിസുമാരും അടങ്ങുന്ന സംസ്ഥാന തല ധർമ്മ പരിഷത്തുകൾ രൂപീകരിക്കും. ഇതിൻ്റെ തുടർച്ചയായി ജില്ലാ പരിഷത്തുകളും ക്ഷേത്ര സമിതികളും രൂപീകരിക്കും. ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗം പ്രതിനിധികളെയും ഈ സംവിധാനങ്ങളിൽ ഉൾപ്പെടുത്തും.

തിരുപ്പതി ദേവസ്ഥാനത്തിൻ്റെ പശ്ചാത്തലത്തിൽ ഈ പദ്ധതി രേഖ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കഴിഞ്ഞ ദിവസം കൈമാറി. മറ്റ് സംസ്ഥാന സർക്കാരുകളുമായും വിവിധ രാഷ്ട്രീയ പാർട്ടികളുമായും സമാനമായ ചർച്ചകൾ നടക്കുന്നുണ്ട്, മിലിന്ദ് പരാണ്ഡെ പറഞ്ഞു.

ക്ഷേത്ര വിമോചനം ആവശ്യപ്പെട്ട് സപ്തംബർ 30ന് വിഎച്ച്‌പി രാജ്യത്തെ എല്ലാ ഗവർണർമാർക്കും നിവേദനം സമർപ്പിച്ചിരുന്നു. :
ക്ഷേത്രങ്ങളിലും എൻഡോവ്‌മെൻ്റ് വകുപ്പുകളിലും നിയമിക്കപ്പെട്ട എല്ലാ അഹിന്ദുക്കളെയും പിരിച്ചുവിടണമെന്ന് നിവേദനം ആവശ്യപ്പെടുന്നു. ആരാധനയിലും ഈശ്വരനിലും വിശ്വാസമുള്ള ഹിന്ദുക്കളെ മാത്രമേ ജോലിക്ക് എടുക്കാവൂ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള ആളുകളെ ക്ഷേത്ര ട്രസ്റ്റികളിലും ഭരണത്തിലും ഉൾപ്പെടുത്തരുത്.ക്ഷേത്രഭൂമിയിലെ അനധികൃത നിർമാണങ്ങളും നീക്കം ചെയ്യണം. ക്ഷേത്രങ്ങളിലെ വരുമാനം ഹിന്ദു ധർമ്മ പ്രചാരണത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി ചെലവഴിക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Tags: #bharath#VHPvhpVishva Hindu Parishad
Share
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies