പഠാന്‍കോട്ട്(പഞ്ചാബ്): ആര്‍എസ്എസ് സമാജത്തില്‍ നിന്ന് വേറിട്ട സംഘടനയല്ലെന്നും സമാജത്തിന്റെ തന്നെ സംഘടിതരൂപമാണെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തെ അറിയണമെങ്കില്‍ അതിനുള്ളില്‍ വരണം. അധികാരമോ പ്രശസ്തിയോ സംഘം ആഗ്രഹിക്കുന്നില്ല. മറിച്ച് ദേശീയതാല്പര്യം മുന്‍നിര്‍ത്തി, സമ്പൂര്‍ണസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ വാര്‍ത്തെടുക്കുകയാണ് സംഘം ചെയ്യുന്നത്, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി കിരണ്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുന്‍ സൈനികോഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധതയിലെ ഏകത്വത്തിന് നമ്മുടെ സൈന്യം മികച്ച ഉദാഹരണമാണ്. സൈനികരുടെ ഈ മനോഭാവം സമൂഹത്തിലും ശക്തിപ്പെടുത്തണം. രാഷ്ട്രക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ധാരാളം സംഘടനകളും വ്യക്തികളുമുണ്ട്. അതിനോടെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അവരെ പിന്തുണയ്ക്കാനും നമുക്ക് കഴിയണം. സംഘം മുന്നോട്ടുവയ്ക്കുന്ന പഞ്ചപരിവര്‍ത്തനം മാതൃകാ സമൂഹനിര്‍മിതിക്കുള്ള കര്‍മ്മപദ്ധതിയാണ്. ഭിന്നതകളില്ലാത്ത സമരസസമാജം, മൂല്യങ്ങളിലുറച്ചുനില്‍ക്കുന്ന കുടുംബങ്ങള്‍, സ്വസ്ഥവും സുന്ദരവുമായ പരിസ്ഥിതി, ഉണരുന്ന തനിമ, കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധമുള്ള ജനത എന്നീ കാര്യങ്ങള്‍ രാഷ്ട്രത്തെ ശക്തമാക്കുന്നതിന് അനിവാര്യമാണ്. അതോടൊപ്പം സൈന്യത്തിന്റെ ഗുണങ്ങളായ അച്ചടക്കം, വിശ്വസ്തത, സമര്‍പ്പണം എന്നിവയും സമൂഹം സ്വീകരിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post