ന്യൂദല്‍ഹി: ശങ്കരാചാര്യര്‍ പറഞ്ഞതും പഠിപ്പിച്ചതും ഒരുമയുടെ സന്ദേശമെന്ന് സ്വാമി ഉദിത് ചൈതന്യ. ഒന്നിച്ച് നിന്നാല്‍ ട്രംപിനല്ല ആര്‍ക്കും നമ്മളെ തോല്‍പ്പിക്കാനാവില്ല. ഭാരതം വിശ്വഗുരു സ്ഥാനത്ത് വിരാജിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം – അദ്വൈതശങ്കരത്തില്‍ അനുഗ്രഹഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശങ്കരാചാര്യരെ നയിച്ചത് അമ്മയായ ആര്യാംബ ആയിരുന്നുവെന്ന് സ്വാമി അഭിപ്രായപ്പെട്ടു. അതുപോലെ അമ്മമാര്‍ കുട്ടികളെ നയിക്കണം, അനുഷ്ഠാനങ്ങള്‍ പഠിപ്പിക്കണം, അവര്‍ മഹാന്മാര്‍ ആയിത്തീരണമെന്ന് പറഞ്ഞ് അനുഗ്രഹിക്കണം. അമ്മയുടെ വാക്ക് സത്യമായി തീരുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഒന്നിച്ചു നില്‍ക്കുക എന്ന സന്ദേശമാണ് ശങ്കരാചാര്യര്‍ നല്‍കിയതെന്ന് അദ്ധ്യക്ഷത വഹിച്ച സ്വാഗതസംഘം ചെയര്‍മാന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി പറഞ്ഞു. ഐക്യമാണ് ഏറ്റവും പ്രധാനമെന്ന് തന്റെ ദര്‍ശനത്തിലൂടെയും പ്രവര്‍ത്തിയിലൂടെയും ശങ്കരാചാര്യര്‍ കാണിച്ചുതന്നു. ലോകമെങ്ങുമുള്ള മനുഷ്യരുടെ മനസില്‍ ഒരു പ്രകാശഗോപുരമായി ശങ്കരാചാര്യര്‍ നിലകൊള്ളുന്നു. ജഗദ്ഗുരുവിനെ സ്മരിക്കുന്നതിലൂടെ നാം ഒന്നാവുകയാണ്. ഭൂമിയില്‍ മനുഷ്യരുള്ള കാലത്തോളം അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് ദല്‍ഹി പ്രാന്തകാര്യവാഹ് അനില്‍ ഗുപ്ത, ജനസേവന്യാസ് ട്രസ്റ്റ് അദ്ധ്യക്ഷന്‍ സുഭാഷ് സുനേജ, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അജിത്ത് മഴുവഞ്ചേരില്‍, ആദിശങ്കരാചാര്യ സേവാസമിതി അധ്യക്ഷന്‍ എസ്.കെ. നായര്‍ എന്നിവര്‍ സംസാരിച്ചു.

പുസ്തകരചയിതാക്കളായ ശാന്തകുമാരി അമ്മ (ശ്രീകൃഷ്ണന്റെ ആത്മകഥ), സുധീര്‍ നീരേറ്റുപുറം (ആര്‍എസ്എസ്: ദേശീയ പുനരുജ്ജീവനത്തിന്റെ ഒരു നൂറ്റാണ്ട്) എന്നിവരെ അനുമോദിച്ചു. ക്ഷേത്രസമിതി, സാമൂഹിക, സാംസ്‌കാരിക, സാമുദായിക സംഘടനാ ഭാരവാഹികളെ ആദരിച്ചു. ടീം ഡാന്‍സ് ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ച മഹാകാളി നൃത്തശില്പം, ഷാലിമാര്‍ ഗാര്‍ഡന്‍ ത്രിയാക്ഷ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ശങ്കരസ്മൃതി നൃത്താവിഷ്‌കാരം എന്നിവയും ഉണ്ടായിരുന്നു. ദ്വാരക സെക്ടര്‍ 11ലെ മന്നം ഇന്റര്‍നാഷണല്‍ സെന്ററിന് സമീപത്തെ ഡിഡിഎ പാര്‍ക്കില്‍ നടന്ന ആഘോഷം ദല്‍ഹി മലയാളികളുടെ മഹാസംഗമമായി.

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

ന്യൂദൽഹി: “RSS: 100 years of National Resurgence” എന്ന ചരിത്ര ഗ്രന്ഥം രചിച്ച സുധീർ കുമാർ ഇ എസിനെ (സുധീർ നീരേറ്റുപുറം) ദൽഹിയിൽ നടന്ന ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരിച്ചു. ദൽഹി ദ്വാരക, സെക്ടർ 11ലെ DDA പാർക്കിൽ നടന്ന സമ്മേളനത്തിൽ വേദപണ്ഡിതനും ഭാഗവതം ഗ്രാമ സ്ഥാപകനും ആയ സ്വാമി ഉദിത് ചൈതന്യ, രാജ്യസഭാംഗം സദാനന്ദൻ മാസ്റ്റർ എന്നിവർ ചേർന്ന് ഷാൾ അണിയിച്ചും, ശങ്കരജയന്തി മെമന്റോ നൽകിയും സമാദരിച്ചു.
ആദി ശങ്കരാചാര്യ സേവാ സമിതി പ്രസിഡന്റ് എസ്. കെ. നായർ പുസ്തക പരിചയം നടത്തി സംസാരിച്ചു. RSS ന്റെ അഖില ഭാരതീയ ചുമതല വഹിക്കുന്ന ജെ. നന്ദകുമാർ അവതാരിക എഴുതിയ ഈ പുസ്തകം സംഘത്തിന്റെ വിശ്വവ്യാപിയായ സാംസ്കാരിക- സാമൂഹിക-രാഷ്‌ട്രീയ- സേവാ സ്വാധീനങ്ങളേയും അതിന്റെ വിവിധക്ഷേത്ര സംഘനകളെ കുറിച്ചും മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കും എന്ന് പറഞ്ഞു. സംഘത്തെ സമഗ്രമായി അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ഒരു മികച്ച വഴികാട്ടിയും റഫറൻസും ആയിരിക്കും.
ഈ പുസ്തകത്തിന്റെ അവാരിക എഴുതിയിരിക്കുന്നത് ജെ. നന്ദകുമാർ (RSS Pranja Pravah, National Convenor) ആണ്. ഇത് ഈ പുസ്തകത്തിന്റെ ആധികാരികത വൃക്തമാക്കുന്നു. യോഗത്തിൽ മുഖ്യ അതിഥി ആയി അനിൽ ഗുപ്ത (RSS Delhi Prant Karyavah), സുഭാഷ് സുനേജ (Jan Seva Nyas Adyaksh) എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അജിത് മഴുവൻഞ്ചേരിൽ (General Convenor) സ്വാഗതം പറഞ്ഞു.ദൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കലാകാരികൾ നൃത്തങ്ങൾ അവതരിപ്പിച്ചു.
പരിപാടിയിൽ ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്തു. ഈ യോഗത്തിന് മുൻപ് മന്നം സ്മാരക മന്ദിരത്തിൽ ദൽഹിയിൽ പ്രവർത്തിക്കുന്ന വിവിധ കേരളീയ ജാതി സംഘടനകളുടേയും, സാംസ്കാരിക സംഘടനകളുടേയും നേതൃത്വ യോഗം നടന്നു. ഇതിൽ സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.
















Discussion about this post