പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ശബരിമല, പമ്പ, നിലയ്ക്കല്‍ ക്ഷേത്രങ്ങളില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡാകാന്‍ വിമുക്തഭടന്മാര്‍ക്കും പോലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവര്‍ക്കും അവസരം. സര്‍വീസില്‍ കുറഞ്ഞത് 5 വര്‍ഷം പരിചയമുള്ളവരും 65 വയസ്സ് പൂര്‍ത്തിയാകാത്തവരും ശാരീരിക ശേഷി ഉള്ളവരുമായ ഹിന്ദുവിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസവും ഭക്ഷണവും സൗജന്യമാണ്. വിശദാംശങ്ങള്‍ക്ക് www.travancoredevaswomboard.org സന്ദര്‍ശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 22.
Discussion about this post