തിരൂര്‍: ഇ. ശ്രീധരന്‍ ചെയര്‍മാനായി പ്രതിമസ്ഥാപന സമിതി. ഇന്നലെ തിരൂരില്‍ നടന്ന സമ്മേളനത്തിലാണ് സമിതി പ്രഖ്യാപനം നടന്നത്. ഇത് മലയാളികളുടെ ചരിത്ര ദിവസമാണെന്ന് മെട്രോ മാന്‍ ഇ. ശ്രീധരന്‍ പറഞ്ഞു. പ്രതിമ സ്ഥാപിക്കുന്നതിന് എല്ലാ വിധ പിന്തുണയും ഉണ്ടാകണം. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തിരൂരില്‍ത്തന്നെ പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമിതി രക്ഷാധികാരിയായി താനൂര്‍ അമൃതാനന്ദമയി മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ, വൈസ് ചെയര്‍മാന്‍മാര്‍ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. എം. അബ്ദുള്‍ സലാം, ഡോ. എസ്. രാധാകൃഷ്ണന്‍, ബാലന്‍ പൂതേരി, പ്രൊഫ. യാക്കൂബ്, പി.ആര്‍. നാഥന്‍, ആര്‍.കെ. മലയത്ത്, കിഴക്കിനിയത്ത് കൃഷ്ണന്‍ നമ്പൂതിരി, അക്കിത്തം നാരായണ്‍, വട്ടംകുളം ശങ്കുണ്ണി, ഡോ. എസ്. എന്‍. കൂമാരനെല്ലൂര്‍, ഡോ. ബാലചന്ദ്ര വാരിയര്‍, മനോജ് എമ്പ്രാന്തിരി, സൂധീര്‍ നമ്പൂതിരി, കാടാമ്പുഴ അപ്പുവാരിയര്‍, ഡോ. കുമാരി സുകുമാരന്‍, കൊളത്തൂര്‍ ജയകൃഷ്ണന്‍, ഡോ. കെ.എം. പ്രിയദര്‍ശന്‍ ലാല്‍, അഡ്വ. ശങ്കു.ടി.ദാസ്, ആത്മജന്‍പള്ളിയാട്ട് എന്നിവരാണ്. ജനറല്‍ കണ്‍വീനര്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, കണ്‍വീനര്‍മാര്‍ എ. നാഗേഷ്, വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, രവി തേലത്ത് എന്നിവരാണ്
എഴുത്തച്ഛന്‍റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് തിരൂരില്‍ നടത്തിയ സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
Discussion about this post