VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിഴിഞ്ഞം: ഉപരോധത്തിന്‍റെ പേരില്‍ ജനങ്ങളെ ബന്ദിയാക്കി

ആംബുലന്‍സുകളെ തടഞ്ഞിട്ടു വിദ്യാര്‍ത്ഥികളെ കടത്തിവിട്ടില്ല നിയമ ലംഘനങ്ങളെല്ലാം പോലീസ് നോക്കി നിന്നു

VSK Desk by VSK Desk
18 October, 2022
in കേരളം
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടത്തിയ റോഡ് ഉപരോധ സമരത്തില്‍ വിദ്യാര്‍ത്ഥികളുമായി എത്തിയ കോളേജ് ബസ് മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ ബസിന് അടിയില്‍ കിടന്ന് പ്രതിഷേധിക്കുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ നടത്തിയ റോഡ് ഉപരോധ സമരത്തില്‍ വിദ്യാര്‍ത്ഥികളുമായി എത്തിയ കോളേജ് ബസ് മുന്നോട്ടെടുക്കാന്‍ അനുവദിക്കാതെ ബസിന് അടിയില്‍ കിടന്ന് പ്രതിഷേധിക്കുന്നു.

ShareTweetSendTelegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ജന ജീവിതത്തെ ബന്ദിയാക്കി ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം. ഹൈക്കോടതി ഉത്തരവിനെതിരെ നടത്തിയ നിയമലംഘന സമരം പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു.  ആംബുലസുകളെയും അഗ്നിരക്ഷാസേനയുടെ വാഹനങ്ങളെ പോലും തടഞ്ഞു. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കാതെ വന്നതിനാല്‍ പലര്‍ക്കും വിമാനങ്ങള്‍ നഷ്ടമായി.

അദാനി തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് ലത്തിന്‍കത്തോലിക്ക നേതൃത്വം നല്‍കുന്ന സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ റോഡ് ഉപരോധ സമരം നടത്തിയത്. ദേശീയ പാത അടക്കം ആറിടങ്ങളിലായാണ് ഉപരോധ സമരം രാവിലെ മുതല്‍ ആരംഭിച്ചത്.  സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ലോറികളില്‍ വള്ളങ്ങള്‍ കെട്ടിവച്ച് റോഡിന് കുറുകെ നിര്‍ത്തി വാഹനങ്ങളെ തടയുകയായിരുന്നു. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ വാഹന ഗതാഗതം നിലച്ചു. റോഡ് ഉപരോധിച്ച ഭാഗത്ത് ഇരു ചക്രവാഹനങ്ങളെ പോലും കടത്തിവിടാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.

രോഗികളുമായി വന്ന ആംബുലന്‍സുകളെയും തടഞ്ഞു. ഇതോടെ ആംബുലന്‍കളെ വഴി തിരിച്ച് വിടേണ്ടി വന്നു. മെഡിക്കല്‍ കോളേജിലേക്ക് വന്ന രോഗികളെ തിരികെ പറഞ്ഞയയ്ച്ചു. വിദ്യാര്‍ത്ഥികളുമായി വന്ന സ്‌കൂള്‍ വാഹനങ്ങളെയും തടഞ്ഞിട്ടു. ആള്‍ സെയിന്റ്‌സ് കോളേജിലെ ബസിനെ തടഞ്ഞിട്ട് സ്ത്രീകള്‍ വാഹനത്തിനടിയിലും ടയറിന് മുന്നിലുമായി കിടന്നു. തങ്ങള്‍ക്ക് പരീക്ഷയാണെന്നും ബസ് വിടണമെന്ന് അപേക്ഷിച്ചിട്ടും കൂട്ടാക്കാതെ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയായിരുന്നു. ഇതോടെ കിലോമീറ്ററോളം നടന്നാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനായി കോളേജില്‍ എത്തിയത്.

ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലേക്കുള്ള ഹൈവേ ഉപരോധിച്ചായിരുന്നു സമരം. ഇതോടെ വിമാന യാത്രക്കാര്‍ നന്നേ വലഞ്ഞു. കേണ് അപേക്ഷിച്ചിട്ടും ഇവര്‍ വന്ന വാഹനം കടത്തിവിട്ടില്ല. കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കാതെ  70 പേര്‍ക്ക് യാത്ര മുടങ്ങി. ഇതില്‍ ഇന്ന് വിസാ കാലാവധി തീരുന്നവരും  ഉണ്ടായിരുന്നു. ദീപാവലി ആയതിനാല്‍ വിമാന യാത്രക്കൂലി ഇരട്ടിയാണ്. എന്നിട്ടും ജോലി നഷ്ടമാകാതിരിക്കാന്‍ കൂടിയ നിരക്കില്‍ ടിക്കറ്റ് എടുത്താണ് യാത്രയ്ക്കായി ഇവര്‍ എത്തിയത്. പലരും ബാഗുകളുമായി വിമാനത്താവളത്തിലേക്ക് ഓടുന്ന കാഴ്ചയായിരുന്നു. എയര്‍ ഫോഴ്‌സ് വാഹനങ്ങളെ തടഞ്ഞ് നിര്‍ത്തി തിരികെ അയയ്ച്ചു.

വിഴിഞ്ഞം സമരത്തിനെതിരെ ഹൈക്കോടതി ഉത്തരവ് നില നില്‍ക്കുന്നുണ്ട്. ഇന്നലെ നടന്ന റോഡ് ഉപരോധ സമരം നിരോധിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ സമരക്കാരുമായി പോലീസ് ലോഹ്യം പറഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും കണ്ടത്. വാഹനങ്ങളെ വഴി തിരിച്ചു വിടാനോ, സമാന്തര പാത ഒരുക്കാനോ പോലീസ് തയ്യാറായില്ല. എല്ലാ നിയമ ലംഘനങ്ങള്‍ക്കും പോലീസിലെ  മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുകയായിരുന്നു.

Share1TweetSendShareShare

Latest from this Category

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies