തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്‍റെ ‘ഔദ്യോഗിക’ കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴി പരസ്യമായി.
‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.
നഗരസഭയിലേക്കുള്ള 295 ഒഴിവുകളില്‍ ഉദ്യോഗാര്‍ത്ഥികളെ അപേക്ഷ അയക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള വിവരങ്ങള്‍ അടങ്ങിയ കത്ത്. ആരെയൊക്കെ നിയമിക്കണമെന്ന മുന്‍ഗണനാ പട്ടിക സിപിഎം ജില്ലാ സെക്രട്ടറി നല്‍കണമെന്നാണ് മേയര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലായിടത്തും സി പി എം പ്രവര്‍ത്തകരായാല്‍ മാത്രം ജോലി എന്നതാണ് പിണറായി സര്‍ക്കാരിന്‍റെ നയം. നഗരസഭയും അങ്ങനെ തന്നെ.
സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു പുറത്തായതെന്നതും ശ്രദ്ധേയം. കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പ്രചാരണമുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി കിട്ടണമെങ്കില്‍ സി പി എം ആകുകയോ സിപിഎം നേതാക്കളുടെയോ മന്ത്രിമാരുടെയോ ബന്ധുക്കളാകുകയോ ചെയ്യണമെന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നത്. തിരുവനന്തപുരം നഗരസഭയില്‍ നടന്നത് ഒരു ചെറിയ കാര്യം മാത്രം. പി എസ് സി പോലും അങ്ങിനെയാണ്. സിപിഎമ്മായാല്‍ പരീക്ഷ എഴുതാത്തവനും റാങ്ക് പട്ടികയില്‍ ഒന്നാമതെത്തും. ചോദ്യ പേപ്പര്‍ നേരത്തെ കിട്ടും. ആരും ഒന്നും ചോദിക്കാനില്ലാത്ത നാട്ടില്‍ ഇതും ഇതിനപ്പുറവും നടക്കും. അഞ്ചര ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളില്‍ നിയമിച്ചതിന്‍റെ പട്ടിക കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു
അങ്ങനെയൊരു കത്ത് പോകേണ്ട ആവശ്യമില്ലല്ലോ എന്ന് ആര്യ രാജേന്ദ്രനും കത്ത് കിട്ടിയിട്ടില്ല, പരിശോധിക്കാം. എന്ന് ആനാവൂര്‍ നാഗപ്പന്‍ പറയുന്നു
Discussion about this post