പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി. പാലക്കാട് നാര്‍കോട്ടിക് ഡിവൈഎസ്പി അനില്‍ കുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്. വിദേശത്ത് നിന്നും ഇന്നലെ രാത്രി ഒന്‍പതരക്കാണ് ഫോണില്‍ വിളിച്ച് ഭീഷണി. കേസിലെ പ്രതികളായ സംസ്ഥാന നേതാക്കള്‍ അടക്കം പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി.
ശവപ്പെട്ടി തയ്യാറാക്കി വെച്ചോളാനാണ് ഭീഷണി. പരാതിയില്‍ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. അതേസമയം ശ്രീനിവാസന്‍ കൊലപാതക കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പിഎഫ്‌ഐ ഏരിയ പ്രസിഡന്റ് അന്‍സാര്‍, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. കേസില്‍ എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീര്‍ അലിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റത്തിനാണ് അമീര്‍ അലിയെ അറസ്റ്റ് ചെയ്തത്. ശ്രീനിവാസന്‍ കൊലപാതകത്തിന് തലേദിവസവും അതേദിവസവും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന ഗൂഢാലോചനയില്‍ അമീര്‍ അലി മുഖ്യപങ്ക് വഹിച്ചതായി കണ്ടെത്തിയിരുന്നു. ഏപ്രില്‍ 16 ന് ആയിരുന്നു മേലാമുറിയിലെ കടയില്‍ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്.
Discussion about this post