VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഗവർണറടെ ചാൻസലർ സ്ഥാനം റദ്ദാക്കാനുള്ള ഓർഡിനൻസ് രാജ്‌ഭവനിൽ

VSK Desk by VSK Desk
12 November, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം:  സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തി. ഇന്നു രാവിലെയാണ് മന്ത്രിമാര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതിനു ശേഷം രണ്ടു ദിവസത്തിനു കഴിഞ്ഞാണ് അംഗീകാരത്തിനായി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരിക്കുന്നത്. 

ഓര്‍ഡിനന്‍സ് ലഭിച്ചാല്‍ ഗവര്‍ണര്‍ എന്ത് ചെയ്യും എന്നതില്‍ സര്‍ക്കാരിന് ആശങ്ക ഉണ്ട്. വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ ഇന്ന് ഡൽഹിക്ക് പോകും. 20നു മാത്രമേ മടങ്ങിയെത്തുകയുള്ളൂ. കേരളത്തിനു പുറത്താണെങ്കിലും നിയമസഭ വിളിച്ചു ചേര്‍ക്കുന്നതിനു മുന്‍പ് രാജ്ഭവനില്‍ ഓര്‍ഡിനന്‍സ് ലഭിച്ചാല്‍ അത് ഇ ഫയല്‍ വഴി സ്വീകരിച്ച് നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കു സാധിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേര്‍ക്കുന്നതു ചര്‍ച്ച ചെയ്യും.

പതിനാലു സര്‍വകലാശകളിലെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ.

ചാന്‍സലര്‍ പദവിയില്‍ നിന്നു തന്നെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കു റഫര്‍ ചെയ്യുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമാക്കാന്‍ കാലതാമസമെടുത്തേക്കും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓര്‍ഡനന്‍സില്‍നിന്നു പിന്നാക്കം പോയേക്കും എന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഓര്‍ഡിനന്‍സ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ഇതേ വിഷയത്തില്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ തടസ്സമില്ലെന്നും, ബില്‍ കൊണ്ടുവരുന്നത് നിയമസഭയുടെ അവകാശമാണെന്ന് പി രാജീവ് പറഞ്ഞു. 

ബില്‍ പരിഗണിച്ചുകൊണ്ടിരിക്കെ അതേ വിഷയത്തില്‍ ഓര്‍ഡിന്‍സ് ഇറക്കാന്‍ മാത്രമാണ് ഭരണഘടന പ്രകാരം തടസ്സമുള്ളത്, സര്‍വകലാശാലാ ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന്, അതു കാണാതെ ഗവര്‍ണര്‍ പറയുമെന്നു കരുതുന്നില്ല. പറഞ്ഞെങ്കില്‍ അതു മുന്‍വിധിയാണെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പാടില്ലാത്തതാണെന്നും രാജീവ് പറഞ്ഞു. 

നിയമസഭാ സമ്മേളനം നീട്ടുന്ന കാര്യം ആലോചിക്കേണ്ട വിഷയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അതു പാര്‍ട്ടി തീരുമാനിക്കേണ്ടതല്ല. നയപ്രഖ്യാപനത്തിന്റെ കാര്യത്തിലും സര്‍ക്കാരാണ് തീരുമാനിക്കേണ്ടതാണെന്നും അദേഹം പറഞ്ഞു.

Share3TweetSendShareShare

Latest from this Category

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം : ക്ഷേത്ര സംരക്ഷണ സമിതി

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2026 പ്രഖ്യാപിച്ചു

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

എറണാകുളത്തെ വിഎച്ച്പി ആസ്ഥാനത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. സംസ്ഥാന ട്രഷറര്‍ വി. ശ്രീകുമാര്‍ സമീപം.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യാജ ഐഎഎസു കാരന്‍: ഉടന്‍ പുറത്താക്കണമെന്ന് വി എച്ച്പി

കേരളത്തിലെ ആദ്യ ആർഎസ്എസ് ഔദ്യോഗിക മൊബൈൽ ആപ്പ് ‘ശ്രുതം’ ലോഞ്ചിങ് 27ന്

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപനം ജൂണ്‍ നാലിന്

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം : ക്ഷേത്ര സംരക്ഷണ സമിതി

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2026 പ്രഖ്യാപിച്ചു

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

എറണാകുളത്തെ വിഎച്ച്പി ആസ്ഥാനത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. സംസ്ഥാന ട്രഷറര്‍ വി. ശ്രീകുമാര്‍ സമീപം.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യാജ ഐഎഎസു കാരന്‍: ഉടന്‍ പുറത്താക്കണമെന്ന് വി എച്ച്പി

കേരളത്തിലെ ആദ്യ ആർഎസ്എസ് ഔദ്യോഗിക മൊബൈൽ ആപ്പ് ‘ശ്രുതം’ ലോഞ്ചിങ് 27ന്

രുഗ്മിണി അക്ക അന്തരിച്ചു

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies