VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം ഇന്നും നാളെയും കൊച്ചിയില്‍

VSK Desk by VSK Desk
15 June, 2024
in കേരളം
ShareTweetSendTelegram

കൊച്ചി: ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം 22-ാമത് സംസ്ഥാന സമ്മേളനം 15, 16 തീയതികളില്‍ എറണാ കുളം, എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ ഹാളില്‍ നടക്കും. ഭാരതത്തിന്റെ ദേശീയ സുരക്ഷയ്‌ക്കും പൈതൃക സംരക്ഷണത്തിനും തീരദേശത്തിന്റെ പങ്ക് അദ്വിതീയമാണെന്നും കേരളത്തിന്റെ തീരപ്രദേശത്ത് നാല് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് നാട്ടിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുസംഘടിതഭാവം ഉറപ്പാക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുന്നതിനായി ‘സുരക്ഷ-സ്വാവലംബന്‍-ഏകത’എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിന്റെ 300ല്‍പരം കടലോര-കായലോര മത്സ്യഗ്രാമങ്ങളില്‍ നിന്ന് 600 പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനം സീമാ ജാഗരണ്‍മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് അധ്യക്ഷനാകും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. വാമലോചനന്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍, പി. പീതാംബരന്‍, ഡോ. സാന്ദ്ര (സയന്റിസ്റ്റ് ഐഎന്‍സിഒഐഎസ്) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

ജൂണ്‍ 15ന് രാത്രി 8ന് സംസ്ഥാന നേതൃസമ്മേളനം. 16ന് രാവിലെ 6.30ന് സംസ്ഥാന പൂര്‍ണസമിതി, 8ന് പതാക ഉയര്‍ത്തല്‍, സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് നി
ര്‍വഹിക്കും. 8.30ന് പ്രതിനിധി സംമ്മേളനം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്. ഷമി സ്വാഗതം പറയും. ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് അധ്യക്ഷത വഹിക്കും. ബിഎംപിഎസ് സംസ്ഥാനജറല്‍ സെക്രട്ടറി സി. ആര്‍. രാജേഷ് നാട്ടിക ആമുഖ പ്രഭാഷണം നടത്തും. സ്വാഗതസംഘം അധ്യക്ഷന്‍ കെ.കെ. വാമലോചനന്‍ ആശംസകള്‍ നേരും. ബിഎംപിഎസ് ജില്ല പ്രസിഡന്റ് മോഹന്‍ദാസ് കെ.എം. കൃതജ്ഞത പറയും.

കേരളത്തില്‍ കടലോര-കായലോര മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, പുഴകളിലും തോടുകളിലും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനെതിരെ നടപടി സ്വീകരിക്കുക, സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മത്സ്യത്തൊഴിലാളി ഭവന പദ്ധതി ലൈഫ് പദ്ധതിയില്‍ നിന്നും പ്രത്യേകമായി തിരികെ കൊണ്ടുവരണമെന്ന ആവശ്യങ്ങളെകുറിച്ച് സര്‍ക്കാരുകളെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. രാജേഷ് നാട്ടിക അറിയിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. വാമലോചനന്‍, ബിഎംപിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സാമി പട്ടര്പുരക്കല്‍, സംസ്ഥാന ട്രഷറര്‍ കെ.ജി. സുരേഷ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്. ഷമി, ബിഎംപിഎസ് ജില്ല പ്രസിഡന്റ് മോഹന്‍ദാസ് കെ.എം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies