VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

VSK Desk by VSK Desk
4 November, 2026
in കേരളം
Share
Tweet
SendTelegram

കോട്ടയം: ഇന്ത്യൻ ചലച്ചിത്രലോകത്തെ അതുല്യ പ്രതിഭയും സംവിധായകനുമായ ജി. അരവിന്ദന്റെ സ്മരണാർഥം തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2027 മാർച്ച് 13, 14, 15 തീയതികളിൽ കോട്ടയത്ത് സംഘടിപ്പിക്കുന്ന രണ്ടാമത് അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ഹ്രസ്വചിത്രങ്ങളുടെ എൻട്രികൾ ക്ഷണിച്ചു കൊണ്ടുള്ള പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു. ആർ സാനു, അഡ്വ. അനിൽ ഐക്കര, ശ്രീകുമാർ ജി, സാജൻ, സൂരജ് മുതുകാട്ട്, ശ്രീകുമാർ, നന്ദഗോപൻ, ആദിശേഷൻ, രൂപേഷ് സി.ബി., മനു മറ്റക്കര തുടങ്ങിയവർ പങ്കെടുത്തു.

ഇത്തവണ ഡോക്യുമെന്ററികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 2026 നവംബർ 10 മുതൽ 2027 ജനുവരി 10 വരെയാണ് എൻട്രികൾ സമർപ്പിക്കാവുന്നത്.

40 മിനിറ്റോ അതിൽ താഴെയോ ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. പൊതു വിഭാഗം, ക്യാമ്പസ് വിഭാഗം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് മത്സരം. മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകും. ക്യാമ്പസ് വിഭാഗത്തിൽ മികച്ച ചിത്രത്തിനാണ് പുരസ്കാരം.മികച്ച ഡോക്കുമെൻ്ററിക്കും പുരസ്‌കാരമുണ്ട്.

മുൻപ് നടന്ന അരവിന്ദം ദേശീയ ഹ്രസ്വ ചലച്ചിത്ര മേള ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. പൊതു വിഭാഗത്തിലെ മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും പ്രശസ്തി ശിൽപ്പവും ക്യാമ്പസ് വിഭാഗത്തിലെ മികച്ച ചിത്രത്തിന് 50,000 രൂപയും പ്രശസ്തി ശിൽപ്പവും സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ഡോകുമെൻ്ററിക്ക് അൻപതിനായിരം രൂപ കാഷ് അവാർഡ് നൽകും . പൊതു വിഭാഗത്തിൽ 1,000 രൂപയാണ് എൻട്രി ഫീസ്. ക്യാമ്പസ് വിഭാഗത്തിൽ എൻട്രി ഫീസ് ഉണ്ടായിരിക്കില്ല. പനോരമ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾക്ക് പതിനായിരം രൂപ വീതം കാഷ് പ്രൈസ് നൽകും.

2025 ജനുവരി ഒന്നുമുതൽ 2026 ഡിസംബർ 30 വരെയുള്ള കാലയളവിൽ റിലീസ് ചെയ്തതും റിലീസ് ചെയ്യാത്തതുമായ ചിത്രങ്ങൾ പരിഗണിക്കും. കഴിഞ്ഞ പതിപ്പിൽ കശ്മീർ മുതൽ തമിഴ്നാട് വരെയുള്ള വിവിധ ഭാഷകളിലെ നിരവധി ചിത്രങ്ങൾ മത്സരത്തിനെത്തിയിരുന്നു.

പ്രശസ്ത സംവിധായകനും സിനിമാ നിരൂപകനുമായ വിജയകൃഷ്ണനാണ് മേളയുടെ ഡയറക്ടർ. മികച്ച ചിത്രങ്ങൾക്ക് അർഹമായ അംഗീകാരം ഉറപ്പാക്കുന്നതിനായി കഴിവുറ്റ ജൂറിയെ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ചിത്രങ്ങൾ “https://filmfreeway.com/Aravindam” എന്ന വെബ്സൈറ്റ് വഴി നവംബർ പത്തു മുതൽ ജനുവരി പത്ത് വരെ അപ്‌ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് +91 70128 64173 എന്ന നമ്പറിൽ വാട്സാപ്പിലൂടെ ബന്ധപ്പെടാം.

Share
Tweet
SendShareShare

Latest from this Category

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് ദേശീയ ഐക്യം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ഗുരുവായൂരിലെ അരങ്ങേറ്റം: ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധനയിൽ തപസ്യ പ്രതിഷേധിച്ചു

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

Load More

പുതിയ വാര്‍ത്തകള്‍

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

സ്വാമി ശ്രദ്ധാനന്ദ: ശുദ്ധിപ്രസ്ഥാനത്തിന്റെ ധീര നായകന്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന; രാജ് നാരായണ ബസു: ദേശീയ ബോധത്തിന്റെ വഴികാട്ടി

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies