VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

രാമരാജ്യത്തിലേക്ക് നയിക്കുന്നത് സാധകര്‍: ഡോ. മോഹന്‍ഭാഗവത്

VSK Desk by VSK Desk
23 December, 2023
in സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ഭഗല്‍പൂര്‍(ബിഹാര്‍): സാധകരാണ് രാഷ്ട്രത്തെ നയിക്കുന്നതെന്നതിന് ഭഗവാന്‍ ശ്രീരാമന്റെ ജീവിതം പാഠമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്രനിര്‍മ്മാണത്തില്‍ സംന്യാസിമാര്‍ക്കും സാധകരായ സംഘാടകര്‍ക്കും തുല്യമായ പങ്കാളിത്തമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഭഗല്‍പ്പൂര്‍ കുപ്പഘട്ടില്‍ മഹര്‍ഷി മേംഹി ആശ്രമം സന്ദര്‍ശിച്ചതിന് ശേഷം സംന്യാസിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

രാമരാജ്യത്തിലേക്കുള്ള യാത്രയില്‍ ശ്രീരാമന് ദിശ കാട്ടുന്നതിനായി വസിഷ്ഠനും വിശ്വാമിത്രനും അഗസ്ത്യനും തുടങ്ങി അനേകം മഹര്‍ഷീശ്വരന്മാരുടെ സാധനയുണ്ടായിരുന്നു. അവരെല്ലാം തപസ് അനുഷ്ഠിച്ചതും ജീവിതം സമര്‍പ്പിച്ചതും ധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിന് വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംന്യാസി സമൂഹത്തിന്റെയും സംഘത്തിന്റെയും സാധനയിലൂടെ ധര്‍മ്മരാജ്യം വീണ്ടും സ്ഥാപിക്കപ്പെടും. മഹര്‍ഷിമാരുടെ സാധനയെ പിന്തുടരുകയാണ് സംഘപ്രവര്‍ത്തകര്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.

ധര്‍മ്മതത്വം അതീവ രഹസ്യമാണ്. അത് സത്യത്തില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും നിത്യജീവിതത്തില്‍ ധര്‍മ്മത്തിന്റെ തത്വം പ്രവര്‍ത്തിക്കുന്നുണ്ട്. അത് തിരിച്ചറിയുന്നില്ല. സത്യത്തെ സാക്ഷാത്കരിച്ചവരാണ് മഹര്‍ഷിമാര്‍. അതുകൊണ്ടാണ് അവരുടെ ജീവിതം വിശുദ്ധവും മാതൃകയുമാകുന്നത്, മോഹന്‍ ഭാഗവത് പറഞ്ഞു. ലോകത്തിന് ജീവിതത്തിന്റെ ധര്‍മ്മതത്വം പകരുകയാണ് ഭാരതത്തിന്റെ ദൗത്യം. അതിന് സജ്ജനങ്ങളുടെ മാതൃകകളെ നമ്മള്‍ ജീവിതത്തില്‍ പകര്‍ത്തണം, അദ്ദേഹം പറഞ്ഞു.

മഹര്‍ഷി മേംഹിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചലച്ചിത്രത്തിന്റെ ടീസറും സര്‍സംഘചാലക് പ്രകാശനം ചെയ്തു.  
കുപ്പഘട്ട് മേംഹി ആശ്രമ ജനറല്‍ സെക്രട്ടറിയും സംന്യാസിമാരും ചേര്‍ന്ന് നേരത്തെ സര്‍സംഘചാലകിനെ വരവേറ്റു. മഹര്‍ഷി പരമഹംസ ജി മഹാരാജിന്റെ സമാധിസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി. ഇപ്പോഴത്തെ മഠാധിപതി ഹരിനന്ദന്‍ ബാബയുമായി ഡോ. മോഹന്‍ ഭാഗവത് കൂടിക്കാഴ്ചയും നടത്തി.

ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies