ബീജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഒരു ബാര്‍ബിക്യൂ റെസ്റ്റോറന്റില്‍ പാചക വാതക സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ബാര്‍ബിക്യൂ റസ്റ്റോറന്റില്‍ നിന്ന് പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്നാണ് സിങ്കിങ് ജില്ലയിലെ തിരക്കേറിയ തെരുവില്‍ സ്ഫോടനം ഉണ്ടായതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചൈനയിലെ ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തെരുവില്‍ തിരക്കുണ്ടായിരുന്ന സമയത്താണ് സ്‌ഫോനം ഉണ്ടായത്. പരിസരത്തുള്ള കെട്ടിടങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി.
















