ബീജിങ്: ചൈനയിലെ കിന്റര്‍ ഗാര്‍ട്ടനില്‍ ആറുപേരെ കുത്തിരക്കൊന്ന് യുവാവ്. മൂന്ന് കുട്ടികളും അധ്യാപികയും രണ്ട് രക്ഷിതാക്കളുമാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ലിയാന്‍ജിയാങ്ങില്‍ ഒരു കിന്റര്‍ഗാര്‍ട്ടനിലാണ് സംഭവം. അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഇരുപത്തഞ്ചുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ചൈനീസ് പോലീസ് അറിയിച്ചു. അക്രമത്തിന്റെ കാരണവും വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല.
പൗരന്മാര് തോക്കുകള്‍ കൈവശം വയ്ക്കുന്നത് നിന്ന് കര്‍ശനമായി വിലക്കിയ രാജ്യമാണ് ചൈന. എന്നാല്‍ അടുത്തിടെയായി കത്തിക്കുത്ത് സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ആഗസ്തില്‍ ജിയാങ്സി പ്രവിശ്യയിലെ ജിയാനിലെ അന്ഫു കൗണ്ടിയിലെ കിന്റര്‍ഗാര്‍ട്ടനിലും സമാനമായ സംഭവമുണ്ടായിരുന്നു. കുത്തേറ്റ് മൂന്ന് പേര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അന്നത്തെ അക്രമത്തില്‍ ഒരു നാല്പത്തെട്ടുകാരനാണ് അറസ്റ്റിലായത്.
Discussion about this post