VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ഡിസംബർ 15: സർദാർ വല്ലഭായ് പട്ടേൽ സ്മൃതിദിനം

VSK Desk by VSK Desk
15 December, 2022
in സംസ്കൃതി
Share
Tweet
SendTelegram

1875 ഒക്ടോബർ 31 ന് ഗുജറാത്തിലെ കർഷക കുടുംബത്തിൽ ജനനം. അഹമ്മദാബാദിലെ ഏറ്റവും മികച്ച അഭിഭാഷകരിൽ ഒരാളായി കഴിയവേ ഗാന്ധിജിയുടെ ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു.

കർഷകർക്കും കൂലിപ്പണിക്കാർക്കും വേണ്ടി പ്രക്ഷോഭം നയിച്ച് പ്ലേഗ് എന്ന മഹാമാരിയെ തുരത്താൻ അശ്രാന്തം പരിശ്രമിച്ച് പട്ടേൽ ജനനായകനായി ഉയർന്നു. ഗ്രാമങ്ങൾ തോറും നടന്ന് നിയമലംഘന പ്രസ്ഥാനത്തിന്റെ അലയൊലികൾ ജനങ്ങളിലെത്തിക്കാൻ പട്ടേലിനു കഴിഞ്ഞു. ക്ഷാമത്തിലും മഹാമാരിയിലും പെട്ട ജനങ്ങളുടെ ദുരിത ജീവിതം പൊതു സമൂഹത്തിനു മുന്നിലെത്തിച്ച അദ്ദേഹം ഒരു വർഷത്തേക്ക് നികുതി റദ്ദാക്കാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കി. 1920 ൽ ഗുജറാത്തിലെ കോൺഗ്രസിന്റെ അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പതാകവാഹകനായി ഗുജറാത്തിലെമ്പാടുമെത്തിയ പട്ടേൽ മൂന്ന് ലക്ഷം മെംബർമാരെയും പാർട്ടി പ്രവർത്തനത്തിനായി നിസ്സാരമല്ലാത്ത സാമ്പത്തികവും നേടിയെടുത്തു. അഹമ്മദാബാദിൽ നടന്ന വിദേശി വസ്ത്ര ബഹിഷ്കരണത്തിൽ പങ്കെടുത്ത് പൂർണമായും ഖാദിയിലേക്ക് അദ്ദേഹവും മക്കളും മാറി. അഹമ്മദാബാദ് നഗര സഭാ അദ്ധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശുചിത്വത്തിലും അടിസ്ഥാന വികസനത്തിലും ശ്രദ്ധിച്ചു . നികുതി വർദ്ധനവിനെതിരെ സംഘടിപ്പിച്ച ബർദോളി സത്യാഗഘം പട്ടേലിനെ ജനങ്ങളുടെ സർദാറാക്കി

1931 ലെ കറാച്ചി സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേൾ കോൺഗ്രസിന്റെ പ്രസിഡന്റായി .വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടർന്ന് ഗാന്ധിജിയും പട്ടേലും ജയിലിലായി . സഹോദരൻ വിത്തൽ ഭായി പട്ടേലിന്റെ ശവസംസ്കാരത്തിന് പരോൾ അനുവദിച്ചെങ്കിലും സർദാർ അത് നിരസിച്ചു . സോഷ്യലിസം സ്വീകരിക്കണമെന്ന നെഹ്രുവിന്റെ വാദത്തെ നിശിതമായി പട്ടേൽ എതിർത്തിരുന്നു .
1942 ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് തന്റെ സമർത്ഥമായ സംഘാടക ശേഷി കൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സർദാറിനു കഴിഞ്ഞു . മുംബൈയിലെ ഗൊവാലിയ ടാങ്കിൽ ഒരു ലക്ഷം പേരെ സാക്ഷി നിർത്തി ആഗസ്റ്റ് 7 ന് നടത്തിയ ഐതിഹാസികമായ പ്രസംഗം ഇന്ത്യയെങ്ങുമുള്ള ദേശാഭിമാനികൾക്ക് പ്രചോദനമായി .
1942 മുതൽ 1945 വരെ പട്ടേൽ ജയിലിലടയ്ക്കപ്പെട്ടു

ഗാന്ധിജിയുടെ നിർദ്ദേശമനുസരിച്ച് നെഹൃവിനു വേണ്ടി കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് സർദാർ പിൻ വാങ്ങി . ഭാരതം സ്വതന്ത്രമായപ്പോൾ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി സർദാർ പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടു . വിഭജനാന്തരം നടന്ന കൂട്ടക്കൊലകളെ ഒരു പരിധി വരെ തടയാൻ അദ്ദേഹത്തിനു കഴിഞ്ഞു . കർക്കശമായ നിലപാടുകളും അതിർത്തിക്കപ്പുറത്ത് നിന്നുള്ള വാർത്തകളുടെ പൂഴ്ത്തിവയ്പും കൊണ്ട് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . നിസ്സഹായരായ കുട്ടികളേയും സ്ത്രീകളേയും കൊല്ലുന്നത് ഭീരുത്വമാണെന്ന് പ്രഖ്യാപിച്ച സർദാർ പട്ടേൽ ജാലിയൻ വാലാ ബാഗിൽ കൂടിക്കലർന്നൊഴുകിയ ഹിന്ദുവിന്റെയും മുസൽമാന്റെയും രക്തഗാഥകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു .
നാട്ടു രാജ്യങ്ങളുടെ സംയോജനമായിരുന്നു പട്ടേലിനെ സ്വാതന്ത്ര്യാനന്തരം കാത്തിരുന്നത്. വി പി മേനോന്റെ സഹായത്തോടെ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . സൈന്യത്തെ ഉപയോഗിക്കേണ്ടിടത്ത് മടി കൂടാതെ അതുപയോഗിച്ചു . രാജാക്കന്മാരുടെ ഇടയിൽ ദേശസ്നേഹത്തിന്റെ ചൈതന്യം നിറയ്ക്കാൻ കഴിഞ്ഞത് മറ്റൊരനുഗ്രഹമായി . ജുനഗഡിനെയും കാശ്മീരിനെയും ഹൈദരാബാദിനേയും ഉരുക്കുമുഷ്ടി കൊണ്ട് ഇന്ത്യൻ യൂണിയനിൽ ചേർത്തു . ഇന്നു കാണുന്ന ഭാരതം യാഥാർത്ഥ്യമാക്കിയതിൽ പട്ടേലിന്റെ പങ്ക് നിസ്തുലമാണ് . പോലീസ് , ഭരണ സർവീസുകൾ സ്ഥാപിക്കുന്നതിനു പിന്നിൽ പട്ടേലിന്റെ പ്രയത്നമുണ്ട് . ഇസ്ലാമിക അധിനിവേശത്തിൽ തകർന്ന സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയതും അദ്ദേഹം മുൻ കൈ എടുത്താണ് .

1947 ല് പാകിസ്ഥാന്റെ കാശ്മീർ ആക്രമണത്തിലാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സ്വതസിദ്ധമായ ചാതുര്യവും ശക്തിയും പ്രകടിപ്പിച്ചത് . ഐക്യരാഷ്ട്ര സഭയിൽ കാശ്മീർ പ്രശ്നം ഉന്നയിക്കാനുള്ള നെഹ്രുവിന്റെ തീരുമാനത്തെ പട്ടേൽ നിശിതമായി എതിർത്തു. പാകിസ്ഥാന് 55 കോടി നൽകാനുള്ള തീരുമാനവും പട്ടേൽ എതിർത്തു . ഇന്ത്യക്കെതിരെ യുദ്ധത്തിന് ആ തുക ഉപയോഗിക്കുമെന്നായിരുന്നു പട്ടേലിന്റെ അഭിപ്രായം .
1950 ഡിസംബർ 15 ന് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ ലോകത്തോട് വിടവാങ്ങി . സാധാരണക്കാരനായി ജീവിച്ച സാധാരണക്കാരുടെ നേതാവ് മരണത്തിലും തന്റെ ലാളിത്യം കാത്തു സൂക്ഷിച്ചു . തന്റെ ഭാര്യയുടെയും സഹോദരന്റെയും അന്ത്യ വിശ്രമ സ്ഥലത്ത് ഒരു സാധാരണക്കാരനെ പോലെ സംസ്കാരം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം .

Share
Tweet
SendShareShare

Latest from this Category

ആഗസ്റ്റ് 6: രാഷ്ട്ര ഗുരു സുരേന്ദ്രനാഥ് ബാനർജി സ്മൃതിദിനം

ആഗസ്റ്റ് 2: ത്രിവർണ്ണ പതാകയുടെ ശിൽപ്പി പിംഗളി വെങ്കയ്യയുടെ 150-ാം ജന്മദിനം

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

Load More

പുതിയ വാര്‍ത്തകള്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies