VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ഓഗസ്റ്റ് 11: ഖുദിറാം ബോസ് വീര ബലിദാന ദിനം

VSK Desk by VSK Desk
11 August, 2023
in സംസ്കൃതി
ShareTweetSendTelegram

ഓർക്കാം, ബോംബുണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ബ്രിട്ടിഷ് ജഡ്ജിയെ വിരട്ടിയ ധീരനെ ——- ‘

1908 ഓഗസ്റ്റ് 11ന്, ഖുദീരാമിനെ ബ്രിട്ടിഷുകാർ തൂക്കിലേറ്റുമ്പോൾ അദ്ദേഹത്തിന് 18 വയസ്സ് തികഞ്ഞ് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. മറ്റു സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം ചരിത്രരേഖകളിൽ നിർണായകസ്ഥാനം ലഭിക്കേണ്ട ആ ധീരയോദ്ധാവ് പക്ഷേ ഓർമത്താളുകളിൽനിന്ന് എങ്ങനെയോ വിസ്മൃതനായി. പാഠപുസ്തകങ്ങളിൽ പോലും അധികമാരും അദ്ദേഹത്തെപ്പറ്റി വായിച്ചിട്ടുണ്ടാകില്ല. എന്നാൽ ബംഗാളിൽ പാടിപ്പതിഞ്ഞ നാടൻ പാട്ടുകളിൽ പോലും ഖുദീരാമിന്റെ കഥയുണ്ട്. തൂക്കുമരത്തിലേക്ക് ഒരു ചെറുപുഞ്ചിരിയുമായി നടന്നു നീങ്ങിയ ചെറുപ്പക്കാരന്റെ കഥ.

ബംഗാളിലെ മിഡ്നാപുറിൽ 1889 ഡിസംബർ മൂന്നിനാണ് ഖുദീരാം ബോസിന്റെ ജനനം. ഖുദീരാമിന്റെ കുട്ടിക്കാലത്തു തന്നെ മാതാപിതാക്കൾ മരിച്ചു. പിന്നീട് സഹോദരിക്കൊപ്പമായിരുന്നു ജീവിതം. സഹോദരീഭർത്താവിന് ബിഹാറിൽ ജോലി ലഭിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ഖുദീരാമും പോയി. 1905ലെ ബംഗാൾ വിഭജനത്തെത്തുടർന്ന് ജനങ്ങളില്‍ അസ്വസ്ഥത പുകഞ്ഞിരുന്ന നാളുകളായിരുന്നു അത്. ബിഹാറിലും അതിന്റെ അലയൊലികളെത്തി. ഗ്രാമങ്ങളിൽ സന്ദർശനത്തിനെത്തിയിരുന്ന സിസ്റ്റർ നിവേദിതയുടെയും അരബിന്ദോയുടെയും പ്രസംഗങ്ങളായിരുന്നു ഖുദീരാമിനു പ്രചോദനമായിരുന്നത്. ഒപ്പം അധ്യാപകനായ സത്യേന്ദ്രബോസിന്റെ ക്ലാസുകളും.

ബ്രിട്ടിഷുകാർക്കെതിരെ ആയുധമെടുത്തു തന്നെ പോരാടണമെന്ന തീവ്രനിലപാടായിരുന്നു ഖുദീരാമിനും. അങ്ങനെ ബിഹാറിലെ ‘ജുഗിന്ദർ’ എന്ന രഹസ്യസംഘടയിൽ അദ്ദേഹം അംഗത്വം നേടി. ബോംബ് നിർമാണത്തിൽ അഗ്രഗണ്യനായിരുന്നു ഈ ചെറുപ്പക്കാരൻ. മൂന്നു പൊലീസ് സ്റ്റേഷനുകളിൽ ബോംബ് പൊട്ടിച്ചായിരുന്നു വിപ്ലവപ്രവർത്തനങ്ങളുടെ തുടക്കം. മികച്ച കായികാഭ്യാസി, നല്ല നേതൃപാടവം, സ്നേഹത്തോടെയുള്ള പെരുമാറ്റം… ഇതെല്ലാം ഖുദീരാമിനെ സംഘത്തിന്റെ പ്രിയപ്പെട്ടവനാക്കി. അങ്ങനെയാണ് നിർണായകമായൊരു ദൗത്യം അദ്ദേഹത്തെ ഏൽപിക്കുന്നതും – ബിഹാറിലെ മുസഫർപുറിലെ മജിസ്ട്രേറ്റ് കിങ്സ്ഫോഡിനെ വധിക്കുക. ഹരേൻ സർക്കാർ എന്ന വ്യാജനാമത്തിൽ മുസഫർപുറിൽ നാളുകളോളം ജീവിച്ച് കിങ്സ്ഫോഡിന്റെ നീക്കങ്ങളെല്ലാം ഖുദീരാമും കൂട്ടാളി പ്രഫുൽ ചാക്കിയും മനസിലാക്കി. ഒടുവിൽ യൂറോപ്യൻ ക്ലബിൽനിന്ന് വൈകിട്ട് പുറത്തിറങ്ങുമ്പോൾ കിങ്സ്ഫോഡിനെ ബോംബെറിഞ്ഞു കൊല്ലാൻ പദ്ധതിയിട്ടു. ഒരു വൈകുന്നേരം യൂറോപ്യൻ ക്ലബിനു മുന്നിൽ വച്ച് കിങ്സ്ഫോഡിന്റെ വാഹനത്തിനു നേരെ റൈഫിൾ ചൂണ്ടി മുദ്രാവാക്യങ്ങളുമായി ഖുദീരാമും പ്രഫുല്ലും ചാടി വീണു. ബോംബേറിൽ വാഹനം കത്തിയെരിഞ്ഞു. ദൗത്യം നിർവഹിച്ച് ഇരുവരും ഇരുവഴിയിലേക്ക് പിരിഞ്ഞു.

ഖുദീരാം ബോസ് അറസ്റ്റിലായപ്പോൾ
പക്ഷേ യഥാർഥത്തില്‍ കിങ്സ്ഫോഡ് ആ വാഹനത്തിലുണ്ടായിരുന്നില്ല. ബാരിസ്റ്റർ പ്രിംഗിൾ കെന്നഡിയുടെ ഭാര്യയും മകളുമായിരുന്നു കൊല്ലപ്പെട്ടത്. ഇക്കാര്യം ഖുദീരാം അറിഞ്ഞില്ല. രാത്രിയോടെ തന്നെ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തേടി പൊലീസ് നെട്ടോട്ടമായി. അക്രമികളെപ്പറ്റി വിവരം നൽകുന്നവർക്ക് വൻതുകയും വാഗ്ദാനം ചെയ്തു. റയിൽവേ സ്റ്റേഷനുകളിൽ പൊലീസ് തിരയുമെന്നുറപ്പുള്ളതിനാൽ കിലോമീറ്ററുകളോളം റോഡിലൂടെ നടന്നായിരുന്നു ഖുദിരാമിന്റെ യാത്ര. ഇടയ്ക്ക് ഒരു റയിൽവേ സ്റ്റേഷനിലേക്ക് ദാഹം തീർക്കാൻ കയറിച്ചെന്നപ്പോൾ പക്ഷേ രണ്ട് പൊലീസുകാരുടെ മുന്നിൽ പെട്ടു. ക്ഷീണിച്ച് അവശനായി മേലാകെ അഴുക്കും പൊടിയും പുരണ്ട് കയറിവന്ന ചെറുപ്പക്കാരനെ അവർ ചോദ്യം ചെയ്തു. അതിനിടെ ഖുദീരാമിന്റെ കയ്യിലെ രണ്ട് തോക്കുകൾ താഴെ വീണു. പിന്നീട് പിടിയിലാകാൻ അധികം താമസമുണ്ടായില്ല.

പ്രഫുൽ ചാക്കിയാകട്ടെ യാത്രാമധ്യേ പൊലീസ് പിടിയിലാകുമെന്ന ഘട്ടമായപ്പോൾ സ്വയം ശിരസ്സിൽ നിറയൊഴിച്ചു മരിച്ചു. മുസഫർപുർ സംഭവത്തിന്മേൽ ജ‍ഡ്ജി ഖുദീരാമിന് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ നൽകിയിട്ടും കാര്യമുണ്ടായില്ല. വിധി പറയുന്നത് കേട്ടിട്ടും ചിരിച്ചു നിന്ന ഖുദീരാമിനെ കണ്ട് ജഡ്ജി അദ്ഭുതപ്പെട്ടു പോയിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിനാകട്ടെ, താങ്കൾക്ക് വേണമെങ്കിൽ ബോംബു നിർമാണം പഠിപ്പിച്ചു തരാമെന്ന നെഞ്ചുറപ്പാർന്ന മറുപടിയും.

1908 ഓഗസ്റ്റ് 11നാണ് ചുണ്ടിലൊരു ചെറുചിരിയും നെഞ്ചിൽ അണയാത്ത തീയുമായി ആ യുവപോരാളി കഴുമരത്തിലേക്കു നടന്നു നീങ്ങിയത്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിലേക്ക് കണ്ണുതുറപ്പിച്ചു കൊണ്ടായിരുന്നു എന്നന്നേക്കുമായി ആ കണ്ണുകളടഞ്ഞത്…

ShareTweetSendShareShare

Latest from this Category

ഇന്ന് അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മദിനം; ദാര്‍ശനിക ഭരണത്തിന്റെ മാതൃക

നവോത്ഥാനത്തിന്റെ പ്രചാരകൻ

ഇന്ന് പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം

ഭാരതാംബയുടെ അഗ്‌നിപുത്രി

ഇന്ന് അന്താരാഷ്‌ട്ര റേഡിയോ ദിനം: ആകാശവാണിയും സമാജ ധര്‍മവും

നവംബർ 12: മദൻ മോഹന മാളവ്യജി സ്മൃതി ദിനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies