VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ജന്മാഷ്ടമി ആശംസകൾ..

VSK Desk by VSK Desk
26 August, 2024
in സംസ്കൃതി
ShareTweetSendTelegram

ഇരുട്ടായിരുന്നു ചുറ്റിനും.
ലോകം വെളിച്ചത്തിനായി പ്രാര്‍ത്ഥനയിലായിരുന്നു.
പെരുമഴയില്‍, പാതിരയില്‍, തുറുങ്കറയില്‍
അവര്‍ക്കായാണ് മയില്‍പ്പീലിക്കണ്ണ് തുറന്നത്….
ആ പാതിര പിന്നിടുമ്പോഴേക്കും
അസുരന്മാര്‍ ഭയാനകമായ പുറംകണ്ണ് പൂട്ടി,
ഭീതിയുടെ അകംകണ്ണ് തുറന്ന്
ആഴമറിയാത്ത നിദ്രയിലേക്ക് ആണ്ടുപോവുകയും
ലോകം അതിരില്ലാത്ത ഉല്ലാസകാലത്തേക്ക്
ഉണര്‍ന്നേല്‍ക്കുകയും ചെയ്തു.

ജയിലറ തുറന്ന്, പേമാരി കടന്ന്,
യമുനയെ വകഞ്ഞുമാറ്റി
പ്രപഞ്ചനാഥന്റെ എഴുന്നെള്ളത്ത്.
കൂരിരുട്ടിന്റെ മേഘപടലങ്ങള്‍ക്കപ്പുറം
നക്ഷത്രങ്ങള്‍ തിരി തെളിക്കുന്ന തിരക്കിലായിരുന്നു.
കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ മുളങ്കാടുകളുതിര്‍ത്ത
ഓടപ്പുല്‍നാദങ്ങള്‍ അവന് അകമ്പടിയായി.
ആയിരം പത്തികളുയര്‍ത്തി അനന്തനാഗന്‍
അവന് കുടയായി, പ്രളയമായൊഴുകിയ
യമുനയപ്പോള്‍ ശാന്തമാവുകയും
ഉല്ലാസത്തിരത്തള്ളലാല്‍ ദേവകീബാലകന്റെ
പദതാരുകളെ പിന്നെയും പിന്നെയും
ചുംബിക്കാനുയരുകയും ചെയ്തു….

മഥുരയിലെ തടവറയില്‍ നിന്ന് ആമ്പാടിയിലേക്ക്….
അതായിരുന്നു യുഗപരിവര്‍ത്തനത്തിന്റെ തുടക്കം.
സര്‍വഭക്ഷകനായ കാലത്തിനുമീതെ അവന്‍
പിഞ്ചുകാല്‍കളാല്‍ നൃത്തമാടി…
അറിഞ്ഞുമറിയാതെയും ഗോകുലം
അവന്റെ ലീലകളില്‍ അലിഞ്ഞുചേര്‍ന്നു.
ഒരുവേള വെണ്ണയുണ്ടും കവര്‍ന്നും…
പിന്നൊരുവേള കാലിമേച്ചും കോലക്കുഴല്‍ വിളിച്ചും….
അങ്ങനെയുമൊരു ഈശ്വരന്‍…
‘ഞങ്ങളില്‍ നിന്നൊരാള്‍ ഞങ്ങള്‍ തന്നെ..’

കാളിയദര്‍പ്പമടക്കിയവന്‍,
കായാമ്പൂവില്‍ നീലിമയായവന്‍
പൂതനയ്ക്കും പുത്രനായവന്‍
കുബ്ജയുടെ കൂനു നിവര്‍ത്തവന്‍
ഗിരിഗോവര്‍ധനത്തെ വിരലിലുയര്‍ത്തിയവന്‍
കംസന്മാര്‍ക്കാകെ അന്തകനായവന്‍….
കൃഷ്ണമാര്‍ക്കൊക്കെയും ചേലയായവന്‍….
ധര്‍മ്മരക്ഷയ്ക്ക് ശംഖമൂതിയോന്‍…
ലോകത്തിന് ഗീത പകര്‍ന്നവന്‍…

അവനീ മുറ്റത്തിപ്പോഴുമുണ്ട്
മണ്ണ് വാരിത്തിന്നും കളിച്ചും
തൈര്‍ക്കുടമുടച്ചും ചിരിച്ചും…
ഉണ്ണിയായി… ഉണ്ണിക്കണ്ണനായി…..

‘വിശ്വപിതാവാം നീയീ ഞങ്ങടെ
കൊച്ചുകിടാവായി വന്നല്ലോ
ഞങ്ങടെ പുണ്യമിതല്ലെന്നാലോ
നിന്‍ കരളേലും കാരുണ്യം….’

വൈലോപ്പിള്ളി ശ്രീധരമേനോന്‍

ജന്മാഷ്ടമി ആശംസകൾ

ShareTweetSendShareShare

Latest from this Category

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപനം ജൂണ്‍ നാലിന്

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം : ക്ഷേത്ര സംരക്ഷണ സമിതി

ഡോ. അമ്പലപ്പുഴ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം 2026 പ്രഖ്യാപിച്ചു

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

എറണാകുളത്തെ വിഎച്ച്പി ആസ്ഥാനത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. സംസ്ഥാന ട്രഷറര്‍ വി. ശ്രീകുമാര്‍ സമീപം.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യാജ ഐഎഎസു കാരന്‍: ഉടന്‍ പുറത്താക്കണമെന്ന് വി എച്ച്പി

കേരളത്തിലെ ആദ്യ ആർഎസ്എസ് ഔദ്യോഗിക മൊബൈൽ ആപ്പ് ‘ശ്രുതം’ ലോഞ്ചിങ് 27ന്

രുഗ്മിണി അക്ക അന്തരിച്ചു

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies