കൊച്ചി: മുതിർന്ന ആർ എസ് എസ് പ്രചാരകനും ബാലഗോകുലം, തപസ്യ തുടങ്ങിയ സംഘടനകളുടെ മാർഗദർശിയുമായ എം.എ. സാറിന്‍റെ (എം.എ. കൃഷ്ണൻ) പുസ്തകശേഖരം വിശ്വസംവാദ കേന്ദ്രത്തിന് കൈമാറി. എറണാകുളം മാധവനിവാസിൽ വച്ച് പുസ്തകങ്ങൾ എം എ സാറിൽ നിന്ന് വിശ്വസംവാദകേന്ദ്രത്തിന് വേണ്ടി ആർ എസ് എസ് പ്രാന്ത പ്രചാർ പ്രമുഖ് എം.ബാലകൃഷ്ണൻ ഏറ്റുവാങ്ങി. അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം സംഘടനാ സെക്രട്ടറി കെ. രാജേന്ദ്രൻ, വിശ്വസംവാദ കേന്ദ്രം സെക്രട്ടറി എം. സതീശൻ എന്നിവർ പങ്കെടുത്തു. പുസ്തകങ്ങൾ പുല്ലേപ്പടി കൃഷ്ണസ്വാമി റോഡിൽ വിശ്വസംവാദ കേന്ദ്രത്തിലെ ഗ്രന്ഥശാലയിലേക്ക് ആണ് നല്കിയത്.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post