കൂത്തുപറമ്പ: രാമായണമാസത്തിൽ നാലമ്പലദർശനത്തിനെത്തുന്ന ഭക്തർക്ക് പ്രഭാതഭക്ഷണം നൽകുന്നതിൻ്റെ ഔപചാരികോദ്ഘാടനം സാമൂഹിക, ചാരിറ്റി പ്രവർത്തകനും, സിനിമാനടനുമായ സന്തോഷ് പണ്ഡിറ്റ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.മഹേഷ്.വി സ്വാഗതം പറഞ്ഞ പരിപാടിയിൽ സി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സേവാസന്ദേശം നൽകിയത്. രാഷ്ട്രീയ സ്വയം സേവകസംഘം കണ്ണൂർ വിഭാഗ് സേവാപ്രമുഖ് കെ.പ്രമോദ് ആയിരുന്നു.ചടങ്ങിൽ ജില്ലാ സേവാപ്രമുഖ് പ്രജിത്ത്.ഏളക്കുഴി, വാർഡ് മെമ്പർ ഷിജു ഒറോക്കണ്ടി എന്നിവർ സംസാരിച്ചു.കണ്ണൂർ ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങളിലെ പ്രഥമ സ്ഥാനമാണ് നീർവേലി ശ്രീരാമക്ഷേത്രത്തിന് നാലമ്പല ക്ഷേത്രദർശനത്തിന് ഭക്തർ ആദ്യമെത്തുന്നതും നീർവേലിയാണ്. എളയാവൂർ ഭരതക്ഷേത്രം, പെരിഞ്ചേരി ലക്ഷമണക്ഷേത്രം, പായം ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് മറ്റു ക്ഷേത്രങ്ങൾ.
Discussion about this post