VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

തെരുവ് നായ്ക്കൾ ഉണ്ടായ കാലം

VSK Desk by VSK Desk
13 September, 2022
in ലേഖനങ്ങള്‍
ShareTweetSendTelegram

പിയൂഷ് ജി

സുകുമാരക്കുറുപ്പിന്‍റെ വീട്ടിൽ കോഴിക്കറി വച്ചു എന്നതായിരുന്നു പൊലീസിന് സംശയത്തിന്‍റെ വഴി തുറന്നിട്ടത്. കാരണം എൺപതുകളിൽ കേരളത്തിലെ വീടുകളിൽ കോഴിയിറച്ചി അത്യപൂർവ്വമായിരുന്നു. ആഘോഷാവസരങ്ങളിൽ മാത്രം അത് കേരളത്തിന്‍റെ തീൻ മേശകൾ അലങ്കരിച്ചു. എന്നാൽ കഴിഞ്ഞൊരു പതിനഞ്ച് കൊല്ലത്തിലേറെയായി നമ്മുടെ അവസ്ഥ എന്താണ് ? കോഴിയിറച്ചി ഇല്ലാത്ത വീടുകളോ അത് വില്പനയില്ലാത്ത കവലകളോ അത്യപൂർവ്വമായ സ്ഥിതിയാണ് ഇന്ന് കേരളത്തിൽ. കോഴിയിറച്ചിൽ നിന്ന് ഇറച്ചിക്കോഴിയിലേക്കുള്ള ദൂരം കേരളം പിന്നിട്ടത് അതിവേഗമാണ്. ശാസ്ത്രീയമായി മാലിന്യം നിർമ്മാർജ്ജനം ചെയ്യാനുള്ള സാക്ഷരതയില്ലാത്ത മലയാളി കോഴി വേസ്റ്റുകൾ തെരുവുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും നിക്ഷേപിച്ചു തുടങ്ങിയപ്പോഴാണ് തെരുവ് നായ്ക്കളുടെ സ്വഭാവം മാറിത്തുടങ്ങുന്നതും.

മലയാളി മിഡിൽ ക്ലാസിന്‍റെ വിദേശനായ പ്രേമം ആരംഭിച്ചതോടെയാണ് നമ്മുടെ തദ്ദേശീയരായ നായകൾ തെരുവ് തെണ്ടികളായി പരിണമിച്ചതെന്നും മറന്നുപോകരുത്. ആയിരമായിരം കൊല്ലങ്ങളായി നമ്മളോടിണങ്ങി കഴിഞ്ഞിരുന്ന ഇന്ത്യൻ പരിയാ ഡോഗുകൾ എന്തുകൊണ്ടോ നമ്മുടെ സൗന്ദര്യസങ്കല്പങ്ങൾക്ക് ചേരാതെയായി. വീടുകളിൽ നിന്നവരെ പടിയടച്ച് പുറത്താക്കുകയും ആ സ്ഥാനം ഡാഷ് ഹണ്ടുകൾക്കും പോമറേനിയനുകൾക്കും അപകടകാരിയായ റോട്ട് വീലറുകൾക്കുമൊക്കെ പതിച്ചു നൽകുകയും ചെയ്തു. ആദ്യം നാം അവരെ തെരുവുകളിലേക്ക് തള്ളി. പിന്നീട് അശാസ്ത്രീതമായ മാലിന്യനിർമ്മാർജ്ജനത്തിലൂടെ അവയുടെ സ്വഭാവം മാറ്റി. ഇപ്പോൾ നമുക്ക് അവയെ കൊന്നുതള്ളണം. പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലണം. നടക്കട്ടെ. ഇന്ത്യൻ പരിയാ ഡോഗ്സ് കാരണം മലയാളിയുടെ സ്വൈര്യജീവിതം തകരേണ്ട.

പല കാര്യങ്ങളിലും മലയാളി ജീവിക്കുന്നത് യൂറോപ്യൻ ‘നിലവാരത്തിൽ’ ആണല്ലോ. നെതർലൻഡ്‌സ്‌ എപ്രകാരമാണ് തെരുവുനായ ശല്യം ഇല്ലാതാക്കിയത് എന്നുകൂടി മലയാളി അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും വെള്ളപ്പൊക്കത്തെ നേരിടാൻ റൂം ഫോർ റിവർ എന്ന ഡച്ച്‌ മാതൃക ‘പഠിച്ച്’ പ്രബുദ്ധരായ മലയാളികൾ.

തെരുവുനായകൾ പെരുകിയപ്പോൾ അവയെ കൊന്നൊടുക്കിക്കൊണ്ടല്ല മറിച്ച് ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ അനാഥ നായ്ക്കളുടെ എണ്ണം കുറയ്ക്കലായിരുന്നു ഡച്ച്‌ സർക്കാർ ചെയ്തത്. അനാഥനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വാക്സിൻ നൽകി. (ഡച്ച്‌ സർക്കാർ വന്ധീകരിച്ച നായകൾ കേരളത്തിലേതുപോലെ പിന്നീട് പ്രസവിച്ചില്ല എന്നതും ശ്രദ്ധേയം.) ശേഷം ഇവയെ ഡോഗ് ഷെൽട്ടറുകളിലേക്കു മാറ്റി. ഡോഗ് ഷെൽട്ടറുകളിൽ നിന്ന് അനാഥ നായ്ക്കളെ ഏറ്റെടുക്കാൻ ജനങ്ങളോട് ആഹ്വാനവും നൽകി. ഇങ്ങനെ ഏറ്റെടുക്കുന്നവർക്ക് നികുതിയിളവ് നൽകാൻ പോലും പല ഡച്ച് നഗരസഭകളും തയാറായി. അലഞ്ഞുതിരിയുന്ന നായ്ക്കളെയും മറ്റും കണ്ടെത്താനും അവയെ ഏറ്റെടുത്തു സംരക്ഷിക്കാനും അനിമൽ പൊലീസ് ഫോഴ്സിനും സർക്കാർ രൂപം നൽകി. നിലവിൽ ഡച്ച് ജനസംഖ്യയിൽ അഞ്ചിലൊരാളും ഇത്തരത്തിൽ അനാഥ നായ്ക്കളെ ദത്തെടുത്തിട്ടുള്ളവരാണെന്ന് കണക്കുകൾ പറയുന്നു.

അതുകൊണ്ട് കേരളത്തിലെ നായകളെ, ജീവനിൽ കൊതിയുണ്ടങ്കിൽ നിങ്ങൾ നെതർലാൻഡ്‌സിലേക്ക് പോകുക. പോയി രക്ഷപ്പെടുക. ഇവിടുത്തെ കുട്ടികൾ പണ്ടേ യൂറോപ്പിലേക്ക് പോയവരാണല്ലോ. ഇനി കുട്ടികളും പട്ടികളും ഇല്ലാത്ത ഈ നാട്ടിൽ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ.

എന്ന് നാടൻ നായയെ വീട്ടിൽ വളർത്തുന്ന ഒരു അപരിഷ്കൃതൻ.

ShareTweetSendShareShare

Latest from this Category

നാരദ ദർശനം മാധ്യമങ്ങൾക്ക് മാർഗദർശി

തീര്‍ത്ഥം പോലെ ഒരു ജീവിതം

‘സ്വദേശി’ ജീവിതരീതിയിലെ ‘സ്വ’

പരമേശ്വര്‍ജി : പ്രത്യാക്രമണത്തിന്റെ വിരാടരൂപം

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

കരുതലിന്റെ കരമാകും സക്ഷമ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies