VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

‘സ്ത്രീ ഉണര്‍ന്നാല്‍ നാടുണര്‍ന്നു’ : പി.ടി. ഉഷ എംപി

VSK Desk by VSK Desk
16 November, 2022
in ലേഖനങ്ങള്‍
ShareTweetSendTelegram

‘നക്കര കുന്നില്‍’ കുടികൊള്ളുന്ന തേവരെ നേരില്‍ കാണാനും ദേവാധിദേവന്‍ മഹാദേവന്‍റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങാനും കഴിഞ്ഞത് എന്‍റെ മഹാഭാഗ്യങ്ങളില്‍ ഒന്നായി ഞാന്‍ കാണുന്നു. തിരുനക്കരയ്ക്ക് ഞാന്‍ മനസ്സിലാക്കുന്ന മറ്റൊരു പ്രത്യേകത മറ്റു ശിവാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശിവപാര്‍വ്വതി പരിണയത്തിന്‍റെ ആഘോഷവും ദേവാധിദേവന്‍ മഹാദേവന്‍റെ താണ്ഡവ ധ്വനികളുമാണ്.

ചെറിയ കുട്ടിയായ ഞാന്‍ പലപ്പോഴായി ഈ അക്ഷര നഗരിയുടെ, കോട്ടയം ജില്ലയുടെ മണ്ണില്‍ ഓടിയിട്ടുണ്ട്. ഞാന്‍ വളര്‍ത്തി വലുതാക്കുന്ന എന്‍റെ ഉഷാ സ്‌കൂളിലെ കുട്ടികളേയും കൊണ്ടു വന്ന് ഓടിച്ചിട്ടുണ്ട്. നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. എന്‍റെ ജീവിതത്തിലെ നിരവധി ഭാഗ്യ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് കോട്ടയത്തിന്‍റെത്. തൊട്ടടുത്തുള്ള പാലായില്‍, കോട്ടയത്ത്, അങ്ങനെ എംപി ആയതിന് ശേഷം ഞാന്‍ ആദ്യമായി പങ്കെടുത്തതും, പാലായിലെ ഒരു കായിക പരിപാടിയിലാണ്. നിരവധി മഹാത്മാക്കള്‍ക്ക് ജന്മം നല്‍കിയ നമ്മുടെ കേരളത്തിനെ സാക്ഷരമാക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കോട്ടയത്തുകാരോട് കേരളം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു.

നമ്മുടെ സമൂഹത്തില്‍ ഇന്ന് ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന, പ്രത്യേകിച്ച് യുവതലമുറയില്‍ വരുന്ന ഭീകരമായ ഒരു മാറ്റം പലവിധത്തിലുള്ള ലഹരികള്‍ക്ക് അടിപ്പെട്ട്, നമ്മുടെ അച്ഛനമ്മമാരെ പോലും മറക്കുന്നു. സഹോദരി, സഹോദരന്മാരെയും, നമ്മുടെ ബന്ധുജനങ്ങളെയും, ഗുരുക്കന്മാരെയും നമ്മുടെ സമൂഹത്തിനെയും നമ്മുടെ കര്‍ത്തവ്യങ്ങളെയും ചുമതലകളെയും മറക്കുന്ന ഒരു അവസ്ഥ. പേടിപ്പെടുത്തുന്നതാണ് അത്. അതുകൊണ്ടുതന്നെ ലഹരിമുക്തമായ ഒരു പ്രദേശം നാം സ്വപ്‌നം കാണുന്നുവെങ്കില്‍ അതിന്‍റെ തുടക്കം നമ്മുടെ വീട്ടില്‍ നിന്ന് തന്നെയാവണം. എന്‍റെ മുന്നിലിരിക്കുന്ന എന്‍റെ സഹോദരിമാരോട്, അമ്മമാരോട് പറയാനുള്ളത്, നിങ്ങള്‍ യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ ഈ സാമൂഹിക വിപത്തിനെ നേരിടണം. ലഹരി എന്ന ഈ മഹാമാരിയെ അകറ്റണം. അതിനായി നാം സ്വയം കൂടുതല്‍ മാനസികമായ ശക്തി ആര്‍ജ്ജിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ ഭാരതീയ സംസ്‌കാരത്തില്‍ നിലനില്‍ക്കുന്ന അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. സ്ത്രീശക്തി തന്നെയാണ് ഈ പ്രപഞ്ചത്തിനെ നിലനിര്‍ത്തുന്നത്. അവള്‍ക്ക് ഭക്ഷണം വച്ചുവിളമ്പാനറിയുന്നതു പോലെ, അവള്‍ക്ക് പത്തുമാസത്തെ ഗര്‍ഭധാരണത്തിന് ശേഷം ഒരു ശിശുവിനെ പ്രസവിക്കാനറിയുന്നതു പോലെ കയ്യോ, കാലോ വളരുന്നതെന്ന്, ശ്രദ്ധയോടെ പരിപാലിക്കുന്നതുപോലെ, നമുക്ക് സ്ത്രീ ശക്തിക്കും നമ്മുടെ ഭാരതീയ പൈതൃകത്തിലൂന്നി, നമ്മുടെ സമൂഹത്തിനെ തിരുത്താനുമാകും. അതിനു നമ്മള്‍ ശ്രമിക്കണമെന്നുമാത്രം. നമ്മുടെ ശ്രമമാണ് നമ്മുടെ കുടുംബത്തിന്‍റെ, നമ്മുടെ സമൂഹത്തിന്‍റെ, നമ്മുടെ രാഷ്ട്രത്തിന്‍റെ അവബോധമായി മാറുന്നത്. അതിനായി നാം മാനസികമായി തയ്യാറെടുക്കുകയേ വേണ്ടൂ.

12 വയസ്സുവരെ എന്‍റെ വീട്ടില്‍ അമ്മയെ മുറ്റമടിക്കാനും വെള്ളം കോരാനും വിറകുവെട്ടാനും നെല്ലു കുത്താനും ഉണക്കാനും കഞ്ഞിയും കറിയും ഉണ്ടാക്കുവാനും, സഹോദരിമാരെ ശുശ്രൂഷിക്കാനും സമയം കണ്ടെത്തിയിരുന്ന ഞാന്‍ എന്‍റെ ഉള്ളിലെ ശക്തിയെ ആദ്യം തിരിച്ചറിഞ്ഞത്, എന്‍റെ മൂത്ത സഹോദരി ഞങ്ങള്‍ ഒരുമിച്ച് പഠിക്കുന്ന സ്‌കൂളിലെ ഒരു മത്സരത്തില്‍ മറ്റൊരു കുട്ടിയോട് തോറ്റ് കരഞ്ഞുകൊണ്ട് വീട്ടില്‍ കയറി വന്നപ്പോഴാണ്. തുടര്‍ന്ന് നടന്ന മത്സരത്തില്‍ എന്‍റെ ചേച്ചിയെ തോല്‍പ്പിച്ച കുട്ടിയെ ഞാന്‍ ഓടിത്തോല്‍പ്പിച്ചതും എന്‍റെ ഗുരുവിന്‍റെ ശ്രദ്ധനേടാനായതുമാണ് എന്നെ ഒരു കായികതാരമാക്കിയത്. അച്ഛനമ്മമാരുടെ പിന്തുണയോടെ എന്‍റെ സഹോദരിമാരുടെ പ്രാര്‍ത്ഥനയോടെ പയ്യോളിയില്‍ നിന്ന് കണ്ണൂരിലേക്ക് ഞാന്‍ ഓടി വളര്‍ന്നു. തുടര്‍ന്ന് 4 ഒളിമ്പിക്‌സുകള്‍, 5 ഏഷ്യന്‍ ഗെയിംസുകള്‍, 6 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍, ലോക ചാമ്പ്യന്‍ഷിപ്പ്, ലോകകപ്പ് മത്സരങ്ങള്‍ അങ്ങനെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ എന്റെ രാജ്യത്തിനുവേണ്ടി പങ്കെടുത്തു. 103 രാജ്യാന്തര മെഡലുകള്‍ നേടാനുള്ള മഹാഭാഗ്യമുണ്ടായി. എനിക്ക് സെക്കന്‍ഡിന്‍റെ നൂറിലൊരംശത്തിന് ഭാഗ്യമില്ലാതെപോയ ഒളിമ്പിക് മെഡല്‍ നേടാനുള്ള പരിശ്രമത്തിലാണ് ഇന്ന് 58 കാരിയായ ഞാന്‍, ഞങ്ങളുടെ ഉഷാ സ്‌കൂളിലെ കുട്ടികളിലൂടെ. 71 ഇന്റര്‍നാഷണല്‍ മെഡല്‍ കൂടി ഞാനും എന്‍റെ ടീമും നമ്മുടെ രാജ്യത്തിനായി നേടിയെടുത്തിട്ടുണ്ട്.

ഇതെല്ലാം എനിക്ക് സാധിച്ചത് എന്നിലെ സ്ത്രീയെന്താണെന്നും സ്ത്രീശക്തി എന്താണെന്നും തിരിച്ചറിഞ്ഞതുകൊണ്ടും പ്രതിസന്ധികളില്‍ തളരാതെയും വിമര്‍ശനങ്ങള്‍ക്ക് മുഖം കൊടുക്കാതെയും കഠിനമായ പരിശ്രമത്തിലൂടെയുമാണ്. ഒരു സാധാരണക്കാരില്‍ സാധാരണക്കാരിയായ എനിക്ക് ഇത്രയും നേടാന്‍ കഴിയുമെങ്കില്‍ എന്‍റെ മുന്നിലിരിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും ഇതിലും വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിയും എന്ന് ഞാന്‍  ഉറച്ചുവിശ്വസിക്കുന്നു.

നമ്മുടെ പ്രിയങ്കരനായ പ്രധാനമന്ത്രി നരേന്ദ്രമോദിജി ഇന്ന് നമ്മുടെ സ്ത്രീ സമൂഹത്തിനായി അനേകം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഭാരതീയ സമൂഹത്തിന്‍റെ വിവിധങ്ങളായ തലങ്ങളെ വളരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സ്ത്രീശക്തിയെ സ്വയം തിരിച്ചറിഞ്ഞുകൊണ്ട് അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന, അങ്ങനെ നമ്മുടെ സമൂഹത്തിനെ, നമ്മുടെ രാഷ്ട്രത്തിനെ മഹത്തായ ഭാരതീയ പൈതൃകത്തിന്‍റെ ഗുണഭോക്താവാക്കി മാറ്റുന്ന ഒരു പരിണാമ പ്രക്രിയയാണ് മോദി ഗവണ്‍മെന്റ് ആവിഷ്‌കരിച്ചിട്ടുള്ളത്. നിങ്ങള്‍ക്കും അതിന്‍റെ ഗുണഭോക്താക്കളാകാം. സ്ത്രീ ഉണര്‍ന്നാല്‍ നാടുണര്‍ന്നു. നഗരവും, ഗ്രാമവും ഉണരുന്നു. കുടുംബവും, സമൂഹവും ഉണരുന്നു, അതുവഴി രാഷ്ട്രവും. അതിനുള്ള ശ്രമങ്ങളാകട്ടെ. ഇനി നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

Share3TweetSendShareShare

Latest from this Category

ജയിലിലും ചോരാത്ത പോരാട്ട വീര്യം

ആര്‍എസ്എസ് എല്ലാവരുടേതും

സമരപര്‍വം; സഹനത്തിന്റെ പര്‍വം

വായനയുടെ ലോകത്ത്‌ ഒരു ഗ്രാമം കൈകോർക്കുന്നു..

അഭിപ്രായ സ്വാതന്ത്ര്യത്തെ തുറുങ്കിലടച്ചപ്പോള്‍

അഴിഞ്ഞുവീണ മുഖംമൂടികള്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദർശിക്കാൻ പതിനായിരങ്ങൾ

സിനിമയെ സ്വപ്നം കണ്ടാൽ സിനിമയിൽ വിജയിക്കും: കോട്ടയം രമേശ്

ഭാരതീയ മനശാസ്ത്രവും യോഗയും: പൈതൃകിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നാളെ

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

നൂറ്റഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലൻ; യോഗയുടെ മായാജാലത്തിൽ ജീവിതം സമർപ്പിച്ച ഉപേന്ദ്രനാശാൻ

യോഗ ‘ലോകത്തെ സുഖപ്പെടുത്തുന്ന ഒരു പുരാതന ഭാരത സമ്മാനം’: പ്രധാനമന്ത്രി

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies