1997 പുറത്തു വന്ന ഒരു ഇറാനി ചിത്രമാണ് ചിൽഡ്രൻ ഓഫ് ഹെവൻ. ആ ചിത്രത്തിനെ ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമായി മാറി മാളികപ്പുറം. തന്‍റെ കുഞ്ഞു പെങ്ങൾക്ക് ഒരു ജോഡി ഷൂസ് ലഭിക്കാൻ വേണ്ടി പാടുപെടുന്ന ഒരു സഹോദരന്‍റെ കഷ്ട്ടപാടിന്‍റെ കഥ പറയുന്നു. കുഞ്ഞുങ്ങൾക്ക് അവരുടെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ അത് അവർക്ക് വലിയ സ്വപ്നമാണ്, ജീവിതമാണ്. മാളികപ്പുറം എന്ന സിനിമ പറയുന്നതും കുഞ്ഞു മനസുകളുടെ ഭക്തി ആണ്. ഇപ്പോഴത്തെ ആധുനിക കാലഘട്ടത്തിൽ കുഞ്ഞുങ്ങളുടെ ഭക്തി വളരെ വലുതാണ്, കാരണം ഭക്തിയും ആചാരങ്ങളും അറിയാൻ സമയമോ ചിന്തയോ ഇല്ലാത്ത ഇപ്പോഴത്തെ ഡിജിറ്റൽ കിഡ്സ് തലമുറകൾക്ക് ഈ സിനിമ ഭക്തി ഊട്ടി ഉറപ്പിക്കുന്നു. മാളികപ്പുറം എന്ന സിനിമ പഴയ കാല ഭക്തി സിനിമയിൽ നിന്നും വേറിട്ട് നിൽക്കുന്നു. പഴയകാല ഭക്തി സിനിമ അന്ധ വിശ്വാസങ്ങളുടെ ഒരു കൂമ്പാരമാണ് ദൈവം നേരിട്ട് വന്നു തന്‍റെ ഭക്തന് വേണ്ടത് ചെയ്തു പോകുന്ന കാഴ്ചകൾ കാണാൻ സാധിക്കും. മാളികപ്പുറം എന്ന സിനിമ കുഞ്ഞു മനസിന്‍റെ നിഷ്‌കളങ്കമായ ഭക്തിയെ മുൻനിർത്തുന്നു.
ഈ സിനിമയിൽ അന്യ മതത്തിന്‍റെയോ, ജാതിയോ ഏതൊരു വിധത്തിലും കുറ്റപ്പെടുത്തുകയോ പറയുകയോ ചെയ്യുന്നില്ല. ശബരിമല എന്ന പുണ്യ പുങ്കാവനത്തിലെ ഭക്തിമാത്രമാണ് കാഴ്ച വെയ്ക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധങ്ങളും അച്ഛന്‍റെ മരണവും ഒക്കെ അവിടെ അവിടെ മനസ്സിൽ വിതുമ്പലുകൾ ഉണ്ടാക്കി , കുടുബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു. പിന്നെ ഉള്ള ഒരേ ഒരു സ്റ്റീരിയോടൈപ്പിക്കൽ അപ്പ്രോച്ച് അത് തമിഴ് വില്ലൻ എന്ന ബിംബം വീണ്ടും മലയാള സിനിമ സൃഷിട്ടിച്ചു എന്നത് തന്നെ. തമിഴ് വില്ലൻ പഴയ ശൈലി ഒഴിച്ചു കൂടാൻ പറ്റാത്ത അവസ്ഥ ഒന്നായി മാറി. ഓവർ ഹീറോയിസം ഇല്ലാതെ ഉണ്ണിമുകുന്ദനും കുട്ടികളുടെ തമാശകളും, പാട്ടും ഒക്കെ ഈ സിനിമയെ ഒരു കൊമേർഷ്യൽ തലത്തിൽ കൊണ്ട് എത്തിക്കുന്നു. മൊത്തത്തിൽ മാളികപ്പുറം പോളിയാണ് , മാസ്സ് ആണ്. ഇതുപോലത്തെ സിനിമകൾ ഇനിയും ഉണ്ടാകട്ടെ ഭക്തിയുടെ മാർഗത്തിൽ നിന്നും കപട മതേതര വാദികളും കപട ബുദ്ധി ജീവികളും വഴിതെറ്റിക്കുന്ന പുതിയ തലമുറകൾക്ക് ഇത്തരം സിനിമകൾ നല്ല മാർഗദർശനം കാണിക്കട്ടെ..


















