പാനിപ്പത്ത്(ഹരിയാന): ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ 12 മുതല്‍ 14 വരെ പാനിപ്പത്തിലെ സമാലഖായില്‍ ചേരുമെന്ന് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1400 പ്രതിനിധികളാണ് പങ്കെടുക്കുക. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗദര്‍ശനം നല്കും. 2022-23 വര്‍ഷത്തെ പ്രവര്‍ത്തന അവലോകനവും അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളും ബൈഠക്കില്‍ ചര്‍ച്ച ചെയ്യും. ഇതിന് പുറമേ രാഷ്ട്രത്തിന്‍റെ സമകാല പരിതസ്ഥിതികളെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കും.


















