ന്യൂദല്‍ഹി: വിശ്വഹിന്ദുപരിഷത്ത് ദ്വിദിന കേന്ദ്രീയ സമിതിക്ക് ഛത്തര്‍പൂരിലെ തേരാപന്ത് ഭവന് ആശ്രമത്തില്‍ തുടക്കമായി. അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ ആമുഖഭാഷണം നടത്തി. അയോദ്ധ്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാര്‍ത്തകള്‍ ഹൈന്ദവ സമൂഹത്തിന് മാത്രമല്ല എല്ലാ വിഭാഗങ്ങള്‍ക്കും വിഷമം ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കൃത്യമായും ഭംഗിയായും പൂര്‍ത്തിയാക്കി ഹിന്ദുസ്വാഭിമാനം ഉയര്‍ത്താന്‍ സാധിച്ചു. അയോദ്ധ്യയുമായി ബന്ധപ്പെട്ട് നിലവില്‍ ഉണ്ടായിരിക്കുന്ന ആരോപണങ്ങളില്‍ മഹാഭൂരിപക്ഷവും വ്യാജമാണെന്ന് പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടുകൂടി തെളിയുമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റുമായി ബന്ധപ്പെട്ട വരവുചെലവ് കണക്കുകള്‍ കൃത്യമാണ്. കാണിക്ക എണ്ണാന്‍ ചുമതലയുള്ള പുറംകരാര്‍ ജീവനക്കാര്‍ വരുത്തിയ വീഴ്ചകളാണ് അയോദ്ധ്യയില്‍ ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അശോക് സിംഗാള്‍ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഒരു വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ബജരംഗലാല് ബാംഗഡ പറഞ്ഞു. അന്താരാഷ്ട്ര സംഘടനാ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്തേ, ദേശീയ ജോ. ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ തുടങ്ങിയവര്‍ ബൈഠക്കില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള നൂറ്റിയന്‍പതോളം പ്രതിനിധികളാണ് രണ്ടു ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് സംഘടനാ സെക്രട്ടറി കെ. ആര്. കണ്ണന്, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവരാണ് പങ്കെടുക്കുന്നത്.


















Discussion about this post