കൊച്ചി: സംഗമ ഗ്രാമ മാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ പതിനൊന്നാമത് മാധവഗണിത പുരസ്‌ക്കാരം വേദഗണിത പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ ആചാര്യ എസ്. ഹരിദാസിന് സമര്‍പ്പിക്കും. ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് കളമശ്ശേരി എസ്‌സിഎംഎസ് കോളേജില്‍ 20, 21 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌ക്കാരം സമ്മാനിക്കും.
സമ്മേളനം കേന്ദ്ര ഐടി-നൈപുണ്യവികസന സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഭാരതീയ ജ്ഞാന പരമ്പര (ഐകെഎസ്) കേന്ദ്രത്തിന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനുരാധ ചൗധരി മുഖ്യ അതിഥിയാകും. ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സഹ സംയോജകനും മാധവ ഗണിത കേന്ദ്രം ഡയറക്ടറുമായ എ.വിനോദ് മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് ഭാരതീയ ഗണിതത്തെ അധികരിച്ച് ഡോ.വി.പി.എന്‍ നമ്പൂതിരി, കണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി, ഡോ.പി.സി. മുരളീ മാധവന്‍, പി.ആര്‍. വിനോദ് നമ്പ്യാര്‍, പ്രൊഫ. ഗോപകുമാര്‍ ചോലയില്‍, ഡോ. അശോകന്‍, പ്രൊഫ. ജോര്‍ജ് എസ് പോള്‍, ചെത്തല്ലൂര്‍ വിജയകുമാര്‍, ഡോ. മഹേന്ദ്രകുമാര്‍, ഡോ. അനില്‍ നാരായണന്‍, ഡോ. സിന്ധു റാണി, പ്രൊഫ.പാപ്പുട്ടി, ഡോ.ഉണ്ണികൃഷ്ണന്‍, ഡോ. മാലിനി രാജഗോപാല്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
22 ന് സംഗമ ഗ്രാമ മാധവന്റെ ജന്മഗൃഹത്തിലും ക്ഷേത്രത്തിലും പുഷ്പാര്‍ച്ചനയും അനുസ്മരണവുനടക്കും













