തിരുവനന്തപുരം : പഴയിടം മോഹനന്‍ നമ്പൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തില്‍ കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറും, മുന്‍ 24 ന്യൂസ് അവതാരകനുമായ ഡോ.അരുണ്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി. ചെയര്‍മാന്‍ ജഗദേഷ് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ജോയിന്റ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി.
കേരള സര്‍വകലാശാലയിലെ അദ്ധ്യാപകനാണ് അരുണ്‍ കുമാര്‍. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അരുണ്‍ കുമാറിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കും.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ വിഭവം വിളമ്പുന്നത് ബ്രാഹ്മണ മേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം നല്‍കണമെന്നുമായിരുന്നു അരുണിന്‍റെ പ്രസ്താവന
നേരത്തെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക് പോസ്റ്റ് ചെയ്തതിനെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post