VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സര്‍സംഘചാലക് അമൃതപുരിയിലെത്തി അമ്മയെ സന്ദര്‍ശിച്ചു

VSK Desk by VSK Desk
8 October, 2023
in കേരളം
Share
Tweet
SendTelegram

കരുനാഗപ്പള്ളി: പ്രകൃതി സംരക്ഷണത്തിന്റെയും സേവാപ്രവര്‍ത്തനങ്ങളുടെയും സന്ദേശങ്ങള്‍ കൈമാറി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാതാ അമൃതാനന്ദമയീദേവിയുമായി കൂടിക്കാഴ്ച നടത്തി. വള്ളിക്കാവ് അമൃതപുരി മാതാ അമൃതാനന്ദമയീ മഠത്തിലെത്തിയാണ് അദ്ദേഹം അമ്മയെ കണ്ടത്. പിറന്നാള്‍ദിനത്തില്‍ എത്തിച്ചേരാനായില്ലെന്ന് ചൂണ്ടിക്കാടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ഡോ. മോഹന്‍ ഭാഗവത് അമ്മയുടെ അനുഗ്രഹം തേടിയത്.ജമ്മുകശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമടക്കം അമൃതാനന്ദമയീമഠം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെപ്പറ്റി അമ്മ വിശദീകരിച്ചു. കുടുംബപ്രബോധനത്തിലും പ്രകൃതി, ഗോ സംരക്ഷണത്തിലും ഗ്രാമവികാസത്തിലും ധര്‍മ്മജാഗരണത്തിലുമൂന്നി ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഇരുവരും ആശയവിനിമയം നടത്തി.

വൈകിട്ട് 3.30ന് ആശ്രമത്തില്‍ എത്തിയ ഡോ. മോഹന്‍ ഭാഗവതിനെ സ്വാമി തുരീയാമൃതാനന്ദപുരി, ഭവ്യാമൃതാനന്ദപുരി, ശരണാമൃതചൈതന്യ, തപസ്യാമൃതാനന്ദപുരി, വേദാമൃതാനന്ദപുരി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. മഠത്തിലെ കളരിയില്‍ ദര്‍ശനം നടത്തി, ആനയൂട്ടും നടത്തിയതിന് ശേഷം അഞ്ചരയോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ.ആര്‍. വന്നിയരാജന്‍, പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് രമേശ് പപ്പ, കുടുംബ പ്രബോധന്‍ സംയോജക് ഡോ. രവീന്ദ്ര ജോഷി, ക്ഷേത്രീയ ശാരീരിക് പ്രമുഖ് ഡി. ശങ്കര്‍, സേവാപ്രമുഖ് കെ. പദ്മകുമാര്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത പ്രചാരക് എസ്.സുദര്‍ശനന്‍ എന്നിവരും സര്‍സംഘചാലകനൊപ്പമുണ്ടായിരുന്നു.ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരുന്ന സംഘടനാ യോഗങ്ങളില്‍ പങ്കെടുക്കുന്ന ഡോ. മോഹന്‍ ഭാഗവത് നാളെ പുലര്‍ച്ചെ 6.45ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തും. വൈകിട്ട് 7.45ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി 11ന് പുലര്‍ച്ചെ മടങ്ങും.

നേരത്തെ വള്ളിക്കാവ് അമൃതാ എന്‍ജിനീയറിങ് കോളേജില്‍ നടക്കുന്ന സംഘചാലക് ശിബിരത്തില്‍ മാര്‍ഗദര്‍ശനം നല്കിയ ശേഷമാണ് മോഹന്‍ ഭാഗവത് അമ്മയെ സന്ദര്‍ശിച്ചത്. രാവിലെ എന്‍ജിനീയറിങ് കോളേജില്‍ എത്തിയ സര്‍സംഘചാലകിനെ ബ്രഹ്മചാരി വിശ്വനാഥാമൃതചൈതന്യ, ബ്രഹ്മചാരി അച്യുതാമൃതചൈതന്യ, ബ്രഹ്മചാരി ഓംകാരാമൃത ചൈതന്യ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Share34
Tweet
SendShareShare

Latest from this Category

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies