കോഴിക്കോട്: മാധ്യമ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ച് ‘കേസരി’ വാരികയും ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റും സംയുക്തമായി നൽകുന്ന 2023 ലെ ‘രാഷ്ട്രസേവാ’ പുരസ്കാരത്തിന് ജന്മഭൂമി ന്യൂസ് എഡിറ്ററും ഗ്രന്ഥകാരനുമായ മുരളി പാറപ്പുറം അർഹനായി. അമ്പതിനായിരം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
യുവ മാധ്യമപ്രവർത്തകർക്കുള്ള ‘രാഘവീയം’ പുരസ്കാരത്തിന് മാതൃഭൂമി ഓൺലൈൻ എഡിഷനിലെ കണ്ടന്റ് റൈറ്റർ അമൃത എ. യു അർഹയായി. വനവാസി മേഖലയിലെ പാരമ്പര്യ കൃഷിയുടെ തിരിച്ചുവരവിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ‘കാളിയമ്മയുടെ കഥ’ എന്ന ഫീച്ചറാണ് പുരസ്കാരത്തിന് അർഹമായത്. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രമുഖ പത്രപ്രവർത്തകരായ പി.രാജൻ , എം. രാജശേഖര പണിക്കർ , പി. ബാലകൃഷ്ണൻ , എം. സുധീന്ദ്രകുമാർ എന്നിവരടങ്ങുന്ന പുരസ്കാര നിർണ്ണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Discussion about this post