VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

ആര്‍എസ്എസ് സമന്വയ ബൈഠക്കിന് സമാപനം: രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങള്‍ നടത്തും

VSK Desk by VSK Desk
16 September, 2023
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

പൂനെ: സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്ത്രീകള്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. സ്ത്രീമുന്നേറ്റം സാധ്യമാക്കാന്‍ ആര്‍എസ്എസ് വിവിധക്ഷേത്രസംഘടനകള്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂനെയില്‍ ഇന്ന് സമാപിച്ച രണ്ട് ദിവസത്തെ അഖിലഭാരതീയ സമന്വയ ബൈഠക്ക് ഈ വിഷയം ചര്‍ച്ച ചെയ്തുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഭാരതീയ വിചാരധാരയനുസരിച്ച് സമാജിക പുരോഗതിയുടെ അടിസ്ഥാന ഘടകം കുടുംബമാണ്. കുടുംബങ്ങളെ നയിക്കുന്ന സ്ത്രീകളുടെ നേതൃശേഷി രാഷ്ട്രപുരോഗതിയിലും ദൃശ്യമാകണം. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സ്ത്രീശക്തിയുടെ സക്രിയത അഭിനന്ദനാര്‍ഹമാണ്, അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലയിലെയും മഹിളകളെ ഒരുമിച്ചുചേര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഇതുവരെ 12 സംസ്ഥാനങ്ങളിലായി 73 സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവെന്നും ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് 97 വര്‍ഷമായി. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് വരെ സംഘടന എന്നതിലായിരുന്നു ഊന്നല്‍. 1947ന് ശേഷം സമാജത്തെ ആകെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളില്‍ സംഘടനകള്‍ രൂപംകൊണ്ടു. 1989ല്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറിന്റെ ജന്മശതാബ്ദിയോടെ സംഘം സമാജത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും അതിന്റെ സമ്പര്‍ക്കം വ്യാപിപ്പിച്ചു. 2006ല്‍ ശ്രീഗുരുജിയുടെ ജന്മശതാബ്ദിക്ക് ശേഷം, പ്രവര്‍ത്തനത്തിന്റെ നാലാം ഘട്ടം ആരംഭിച്ചു. ഓരോ പ്രവര്‍ത്തകനും ഓരോ പൗരനും രാഷ്ട്രപുരോഗതിക്കായി സ്വയംസജ്ജരാകണമെന്നതാണ് ഈ ഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സജ്ജനശക്തിയുടെ സംഘാടനം. സമാജകാര്യങ്ങളിലെ സക്രിയത തുടങ്ങിയ വിഷയങ്ങളില്‍ സമന്വയബൈഠക്കില്‍ ചര്‍ച്ച ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2020ല്‍ രാജ്യത്ത് 38,913 സ്ഥലങ്ങളിലാ ശാഖകള്‍ ഉണ്ടായിരുന്നതെങ്കില്‍ 2023ല്‍ ഇത് 42,613 സ്ഥലങ്ങള്‍ എന്ന നിലയില്‍ ഉയര്‍ന്നു, 9.5 ശതമാനം വര്‍ധന. പ്രതിദിന ശാഖകളുടെ എണ്ണം 62,491ല്‍ നിന്ന് 68,651 ആയി ഉയര്‍ന്നു. രാജ്യത്ത് മൊത്തം 68,651 പ്രതിദിന ശാഖകളുണ്ട്, ഇതില്‍ 60 ശതമാനവും വിദ്യാര്‍ത്ഥി ശാഖകളാണ്. നാല്‍പത് വയസ്സ് വരെയുള്ളവരുടെ ശാഖകള്‍ 30 ശതമാനവും നാല്‍പതിന് മുകളില്‍ പ്രായമുള്ളവരുടെ ശാഖകള്‍ 10 ശതമാനവുമാണ്. ഓരോ വര്‍ഷവും ഒരു ലക്ഷം മുതല്‍ 1.25 ലക്ഷം വരെ പുതിയ ആളുകള്‍ ജോയിന്‍ ആര്‍എസ്എസ് എന്ന പദ്ധതിയിലൂടെ സംഘപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു.. ഇവരില്‍ ഭൂരിഭാഗവും 20നും 35നും ഇടയില്‍ പ്രായമുള്ളവരാണ്, സഹസര്‍കാര്യവാഹ് പറഞ്ഞു.

സമന്വയ ബൈഠക്കില്‍ 36 വിവിധക്ഷേത്രസംഘടനകളില്‍ നിന്ന് 243 പ്രതിനിധികള്‍ പങ്കെടുത്തു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗദര്‍ശനം നല്കി.

Share1
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

Load More

പുതിയ വാര്‍ത്തകള്‍

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies