VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സമ്മര്‍ദമല്ല, സ്‌നേഹമാണ് ആര്‍എസ്എസ് ശൈലി: സര്‍സംഘചാലക്

VSK Desk by VSK Desk
7 October, 2023
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

കോഴിക്കോട്: സമ്മര്‍ദമല്ല, സ്‌നേഹമാണ് ആര്‍എസ്എസിന്റെ രീതിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്ട്രക്ഷേമം നടപ്പാക്കാനാകില്ല. അതിന് വ്യക്തിനിര്‍മ്മാണമാണ് വേണ്ടത്. ആര്‍എസ്എസ് ചെയ്യുന്നത് ഈ പ്രവര്‍ത്തനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേസരി വാരികയുടെ അമൃതശതം പ്രഭാഷണ പരമ്പരയില്‍ ‘ആര്‍എസ്എസിന്റെ സംഘടനാ രീതിശാസ്ത്രം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രത്തിന്റെ പൂര്‍ണതയ്ക്ക് കലയും വേണം. എല്ലാ കലയയ്ക്കും ശാസ്ത്രം വേണം. അവ എല്ലാവര്‍ക്കും നേട്ടമുണ്ടാക്കണം, അപ്പോഴാണ് സത്യം, ശിവം, സുന്ദരമാകുന്നത്.ലോകരാജ്യങ്ങള്‍ക്ക് ധര്‍മ്മ, അര്‍ത്ഥ, കാമ, മോക്ഷങ്ങള്‍ പരസ്പര ബന്ധിതമാണെന്ന ധാരണപോലും ലോകരാജ്യങ്ങള്‍ക്കില്ല. എന്നാല്‍ 4000 വര്‍ഷത്തിലേറെ മുമ്പുള്ള ഡിഎന്‍എയില്‍ ഭാരത സംസ്‌കൃതിക്ക് അതുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതാണ് ഇന്നത്തെ ലോകത്തിന് വേണ്ടത്. വൈവിധ്യങ്ങള്‍ക്കെല്ലാം ഉപരിയായി നമുക്ക് അനാദിയായ ആ സംസ്‌കൃതിയുണ്ട്. അതുതന്നെയാണ് ഹിന്ദുത്വം. ആര്‍എസ്എസ് ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ കാരണം ഭാരതത്തിലുള്ളവരെല്ലാം സംസ്‌കൃതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളായതിനാലാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

ജി 20 യില്‍ ‘വസുധൈവ കുടുംബകം’ എന്ന് കേട്ടപ്പോള്‍ ആഗോള കമ്പോളം എന്നല്ലാതെ ആഗോള കുടുംബം എന്ന് കേട്ടിട്ടില്ലാത്ത വിദേശ രാജ്യങ്ങള്‍ ആവേശത്തോടെയാണ് ഉള്‍ക്കൊണ്ടത്. അത് ലോകത്തിന് നല്‍കാന്‍ ഭാരതം നിലനില്‍ക്കണം. അതാണ് ഹിന്ദുത്വത്തിന്റെ ദൗത്യം.

ഒന്നിന്റെയും തലപ്പത്തില്ല, ഒന്നും നിയന്ത്രിക്കുന്നില്ല. നല്ല വ്യക്തിത്വത്തിനായി പരിശീലിപ്പിക്കുന്നു. അവര്‍ രാഷ്ട്രത്തിനും മാനവികതയ്ക്കും നന്മചെയ്യുന്നു. ആരു നയിച്ചാലും സംഘടന തുടരും. സംഘടന സംഘടനയ്ക്കുവേണ്ടിയാകരുത്, നല്ല ലോകത്തിന് വേണ്ടിയാകണം. ‘രാഷ്ട്രഭക്തിയുടെ പേര് ആര്‍എസ്എസ്’ എന്നൊരു മുദ്രാവാക്യമുണ്ടായിരുന്നു. സര്‍സംഘചാലകായിരിക്കെ രജ്ജുഭയ്യ അത് വിലക്കി. രാഷ്ട്രഭക്തി സകലരുടേതുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മറ്റുള്ളവര്‍ക്ക് മാതൃകയായി മാറാന്‍ ഓരോരുത്തര്‍ക്കും കഴിയണം. സ്‌നേഹമാണ്, സമ്മര്‍ദ്ദമല്ല സംഘത്തിന്റെ രീതി. ധാരാളം നക്ഷത്രങ്ങള്‍ രാത്രിയില്‍കാണാം. പക്ഷേ പകല്‍ കാണുന്ന ഒരേയൊരു സൂര്യന്‍ നല്‍കുന്ന പ്രകാശം അതിനില്ല. കാരണം, സൂര്യന്‍ ഭൂമിയോട് അത്ര അടുത്താണ്. അങ്ങനെ ഓരോ പ്രവര്‍ത്തകരോടും അടുത്തുനില്‍ക്കുന്നതാണ് സ്‌നേഹത്തിലൂന്നിയ പ്രവര്‍ത്തനരീതിയെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ജോണ്‍ ജോസഫ് ഐആര്‍എസ് (റിട്ട) അധ്യക്ഷനായി. അമൃതശതം നിര്‍വാഹക സമിതി അധ്യക്ഷന്‍ പി.എന്‍. ദേവദാസ് ഐആര്‍എസ് (റിട്ട) പങ്കെടുത്തു. കേസരി ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ.പി.കെ. ശ്രീകുമാര്‍ സര്‍സംഘചാലകന് കേസരിയുടെ ഉപഹാരം നല്‍കി. കേസരി പ്രചാരമാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡോ. ജോണ്‍ ജോസഫിന് രശീതി നല്‍കി ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു സ്വാഗതവും അഡ്വ.പി.കെ. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

Share8
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

Load More

പുതിയ വാര്‍ത്തകള്‍

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies