ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതി വിധിയെ രാഷ്ട്രീയ സ്വയംസേവക സംഘം സ്വാഗതം ചെയ്തു. പരമോന്നത കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ എക്‌സില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യാനും ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനും നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

















