ധാക്ക: ‘നരേന്ദ്രമോദിയെ കാണണം, നന്ദി പറയണം… റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ കിഴക്കന്‍ യൂറോപ്പില്‍ കുടുങ്ങിപ്പോയ ബംഗ്ലാദേശി വിദ്യാര്‍ത്ഥികളെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമാണ്…’ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പറഞ്ഞു. നാളെ ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുന്നതിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷേഖ് ഹസീനയുടെ അഭിപ്രായപ്രകടനം.
കൊവിഡ് മഹാമാരിയില്‍ ലോകം പകച്ചുനിന്നപ്പോള്‍ വാക്‌സിന്‍ മൈത്രി പ്രഖ്യാപിച്ചത് മോദി മാത്രമാണെന്നും ഹസീന പറഞ്ഞു. ഇന്ത്യയുമായുള്ള അടുത്ത സഹകരണത്തിനാണ് സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കുക എന്ന് ഷേഖ് ഹസീന പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ സംഭാഷണത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഇന്ത്യയും ബംഗ്ലാദേശും നിരവധി മേഖലകളില്‍ അത് കൃത്യമായി ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.















