VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

മുഖ്യമന്ത്രിയുടെ ലണ്ടന്‍ പരിപാടിയില്‍ പാക്കിസ്ഥാന്‍ പൗരന്മാരും; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചയാള്‍ മുഖ്യ സംഘാടകന്‍

VSK Desk by VSK Desk
20 October, 2022
in ലോകം
Share
Tweet
SendTelegram

ലണ്ടന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ലോക കേരള സഭ  യൂറോപ്പ്-യുകെ റീജിയണല്‍ കോണ്‍ഫറന്‍സില്‍ പാക്കിസ്ഥാന്‍ പ്രതിനിധികളും പങ്കെടുത്തതിനെക്കുറിച്ച്  വിദേശ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

യൂറോപ്യന്‍ മേഖലയില്‍ നിന്നുള്ള ലോക കേരള സഭയിലെ അംഗങ്ങളും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ മലയാളികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും  ഉള്‍പ്പെടെ 12 പേര്‍ക്കാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയിരുന്നത്. എന്നാല്‍ ലണ്ടന്‍ സെന്റ് ജെയിംസ് കോര്‍ട്ട് ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ 160 പേര്‍ പങ്കെടുത്തു. പാക്കിസ്ഥാന്‍ , ഒമാന്‍ പൗരന്മാരും  അതില്‍ പെടും. 

മുഖ്യ സംഘാടകനായി പ്രവര്‍ത്തിച്ച ആഷിക് മുഹമ്മദ് നാസ്സാറിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവര്‍ എത്തിയതെന്ന് സൂചിപ്പിച്ച് ഇടത് ആഭിമുഖ്യമുള്ള സംഘടന തന്നെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് പരാതി നല്‍കി. വര്‍ഷങ്ങളായി ഇടതു രാഷ്ട്രീയത്തോടൊപ്പം നില്‍ക്കുന്ന പലരേയും ഒഴിവാക്കി ചെറുപ്പക്കാരനായ ആഷിക് മുഹമ്മദിന് പരിപാടിയുടെ ചുക്കാന്‍ നല്‍കിയതിലെ അമര്‍ഷവും പരാതിക്കു പിന്നിലുണ്ട്. യു കെ യിലെ പല പ്രമുഖ മലയാളി വ്യവസായി കൗണ്‍സിലോര്‍മാര്‍ക്കും പ്രവേശനം നിഷേധിച്ച്,  ‘സുടാപ്പി’ പരിപാടി ആക്കാന്‍ മുന്‍കൈ എടുത്തു എന്നതാണ് ആക്ഷേപം. സമ്മേളനത്തില്‍ ‘വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തില്‍ പ്രവാസികളുടെ പങ്ക്’ എന്ന  വിഷയം അവതരിപ്പിച്ചതും ആഷിക് മുഹമ്മദ് ആയിരുന്നു.

മലയാളി ആണെങ്കിലും ആഷിക് മുഹമ്മദ് നാസ്സാര്‍,  സൗദി അറേബ്യയില്‍ മാത പിതാക്കളോടൊപ്പമാണ് ബാല്യകാലവും സ്‌കൂള്‍ വിദ്യാഭ്യസവും പൂര്‍ത്തിയാക്കിയത്. കൊല്ലം തങ്ങള്‍ കുഞ്ഞു മുസലിയാര്‍ കോളേജില്‍ എഞ്ചിനീയറിംഗ് പഠിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൊന്നുമില്ലായിരുന്നെങ്കിലും കടകം പള്ളി സുരേന്ദ്രന്‍റെ മകന്‍റെ കൂട്ടുകാരന്‍ എന്ന നിലയില്‍ സിപിഎം നേതാക്കളുമായി ബന്ധം സൂക്ഷിക്കുകയും ലോക കേരള സഭയില്‍ അംഗത്വം നേടുകയുമായിരുന്നു.

ഇംഗ്ലണ്ടില്‍ ‘പാക്കിസ്ഥാന്‍ ക്യാപിറ്റല്‍’ എന്നറിയപ്പെടുന്ന ബിര്‍മിങ്ങാമിലെ സോളിഹാളില്‍ താമസിക്കുന്ന ആഷിക്കിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.  ലണ്ടനിലെ ഇന്ത്യ ഹൗസിനു മുന്‍പില്‍ ഇതര രാജ്യ മുസ്ലിങ്ങളെ  അണി നിരത്തി ഇന്ത്യന്‍ സര്‍ക്കാറിനെതിരെ ആഷിക്ക് തീവ്ര രീതിയിലുള്ള മുദ്രാവാക്യം വിളിച്ചതിനു നേതൃത്വം നല്‍കിയപ്പോള്‍ മുതല്‍ പ്രവാസി സമൂഹം സംശയത്തോടെയാണ്  നോക്കിയിരുന്നത്. അങ്ങനെയുള്ള ഒരാള്‍ മുഖ്യമന്ത്രി പങ്കെടുത്ത് പരിപാടിയുടെ മുഖ്യ സംഘാടകകനായി എന്നതും വിദേശ പൗരന്മാര്‍ പങ്കെടുത്തു എന്നതും ഗൗരവമുള്ള കാര്യമാണ്.

Share1
Tweet
SendShareShare

Latest from this Category

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies