VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഹിതപരിശോധന വേണമെന്ന് പ്രമുഖര്‍; വധശിക്ഷയാണ് വഴിയെന്ന് ഭരണകൂടം

VSK Desk by VSK Desk
9 November, 2022
in ലോകം
ShareTweetSendTelegram

ടെഹ്‌റാന്‍: ഭരണഘടനയില്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ഇറാനില്‍ ജനകീയ മുന്നേറ്റം. മഹ്‌സ അമിനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമയി തുടരുന്നതിനിടെയാണ് പൗരപ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ ഭരണഘടനയില്‍ ഹിതപരിശോധന എന്ന ആവശ്യമുയര്‍ത്തുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തെ അമര്‍ച്ച ചെയ്യാനുള്ള ഉപാധി എന്ന നിലയിലാണ് ഹിതപരിശോധനാ വാദം ഉയരുന്നതെങ്കിലും ഇബ്രാഹിം റെയ്‌സിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ആവശ്യം തള്ളി.

പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയാണ് ഏക വഴിയെന്നും എന്നിട്ടും അടങ്ങാത്തവരെ വധശിക്ഷയ്ക്ക് വിധിക്കുകയാണ് വേണ്ടതെന്നുമാണ് ഇറാന്‍ ഭരണകൂടത്തോട് ചേര്‍ന്നു നില്‍ക്കുന്നവരുടെ വാദം.അറുപത് മാധ്യമ പ്രവര്‍ത്തരടക്കം 26000 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. സമൂഹത്തില്‍ എല്ലാ മേഖലയിലും പെട്ടവര്‍ പ്രതിഷേധത്തിലാണ്. കായികതാരങ്ങളും കലാപ്രതിഭകളുമൊക്കെ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവരുന്നു. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് ഹിതപരിശോധന എന്ന ആവശ്യം ശക്തമാകുന്നത്.

അതിനിടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ വിചാരണയടക്കമുള്ള നടപടികള്‍ക്ക് നീക്കം ശക്തമാക്കി കോടതിയും രംഗത്തെത്തി. കുറ്റകൃത്യങ്ങള്‍ ചെയ്യുകയോ ചെയ്യുന്ന ആരോടും ഇറാന്‍ കോടതികള്‍ ക്ഷമിക്കുമെന്ന് കരുതരുതെന്ന് ചീഫ് ജസ്റ്റിസിന്‍റെ വക്താവ് മസൂദ് സെതയേഷി പ്രഖ്യാപിച്ചു. ആയിരം പേരെ കൂട്ടവിചാരണ നടത്തുമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. ഹിജാബ് ധരിക്കാത്തതും ഹിജാബിനെതിരെ പ്രവര്‍ത്തിക്കുന്നതും രാജ്യവിരുദ്ധമായ കുറ്റകൃത്യമാണെന്നാണ് ജുഡീഷ്യറിയുടെ വ്യാഖ്യാനം. ഇത്തരത്തില്‍ 1024 പേര്‍ക്കെതിരെ കുറ്റപത്രം നല്കി.

സര്‍ക്കാര്‍ കണക്കില്‍ത്തന്നെ ശനിയാഴ്ച വരെ 420 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 64 പേര്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളാണ്. പ്രക്ഷോഭകരുടെ ആക്രമണത്തില്‍ പോലീസുകാരടക്കം 46 സൈനികരും കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഔദ്യോഗിക റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

ഹിജാബ് വിരുദ്ധ പോരാളികളെ പിടികൂടാന്‍ സോഷ്യല്‍മീഡിയ ട്രാക്ക് ചെയ്ത് ഇറാന്‍ ഭരണകൂടം. ഹിജാബിനും ഇസ്ലാമിക ഭരണത്തിനുമെതിരായ പ്രചരണം തടയുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളെ കൂട്ടത്തോടെ ജയിലിലടയ്ക്കാനാണ് നീക്കം. ആപ്പുകള്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പേജുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നവരെയും ഭരണകൂടത്തിനെതിരായ ആശയങ്ങള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവരെയും ആണ് ലക്ഷ്യമിടുന്നതെന്ന് ടെക്‌സാസ് ആസ്ഥാനമായുള്ള മിയാന്‍ ഗ്രൂപ്പിലെ മനുഷ്യാവകാശ ഓഫീസര്‍ അസിന്‍ മൊഹജെറിന്‍ പറഞ്ഞു.

Share1TweetSendShareShare

Latest from this Category

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies