VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

അമൃതോത്സവത്തില്‍ നേതാജിയെ അനുസ്മരിച്ച് ജര്‍മ്മനി

VSK Desk by VSK Desk
18 August, 2022
in ലോകം
മ്യൂണിക്കിലെ ചാന്‍സറിയില്‍ അമൃതോത്സവ പ്രദര്‍ശിനിയില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്‍റെ മകള്‍ ഡോ.അനിത ബോസ് സംസാരിക്കുന്നു

മ്യൂണിക്കിലെ ചാന്‍സറിയില്‍ അമൃതോത്സവ പ്രദര്‍ശിനിയില്‍ നേതാജി സുഭാഷ്ചന്ദ്രബോസിന്‍റെ മകള്‍ ഡോ.അനിത ബോസ് സംസാരിക്കുന്നു

Share
Tweet
SendTelegram

മ്യൂണിക്ക്(ജര്‍മ്മനി): ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവ വാരമാഘോഷിച്ച് ജര്‍മ്മന്‍ നഗരമായ മ്യൂണിക്ക്. വാരാഘോഷത്തിന്‍റെ ഭാഗമായി മ്യൂണിക്കിലെ ചാന്‍സറിയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതഗാഥ അവതരിപ്പിക്കുന്ന പ്രദര്‍ശനം ഇന്നലെ ആരംഭിച്ചു. പ്രവാസി ഭാരതീയരും ജര്‍മ്മനിയിലെ ഇന്ത്യന്‍ കോണ്‍സലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ നേതാജിയുടെ മകള്‍ ഡോ. അനിതാബോസ് മുഖ്യാതിഥിയായി.

 ”ഒരു സ്വതന്ത്ര മാതൃരാജ്യത്തിനായുള്ള നേതാജിയുടെ സ്വപ്‌നമാണ് 75 വര്‍ഷം മുമ്പ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മോഹിത് യാദവ് പറഞ്ഞു. 2047 ഓടെ ഭാരതത്തെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള അമൃതകാലത്തേക്കുള്ള യാത്രയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ അണിചേരണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നേതാജിയെ അകാലത്തില്‍, ദുരൂഹമായി നഷ്ടപ്പെട്ട ആഗസ്ത് 18ന്റെ ഓര്‍മ്മകള്‍ക്കുമുന്നോടിയായി ഇത്തരമൊരു പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാകുന്നത് അഭിമാനകരമാണെന്ന്  ഡോ. അനിതാബോസ് പറഞ്ഞു.

”സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷത്തിനുശേഷം, വികസിത രാജ്യമാകുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പഞ്ചപ്രാണ്‍ പദ്ധതി ഏറ്റെടുക്കണമെന്ന് അവര്‍ പറഞ്ഞു. വിജയകരവും സമ്പന്നവുമായ ഒരു രാജ്യം എന്ന നേതാജിയുടെ കാഴ്ചപ്പാട് അടുത്ത ഏതാനും ദശകങ്ങളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അനിതാബോസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
തിരംഗ ആഘോഷം, മ്യൂണിക്കിലെ ഇംഗ്ലീഷ് ഗാര്‍ഡനില്‍ അടുത്തിടെ സമാപിച്ച സ്വാതന്ത്ര്യദിന ക്രിക്കറ്റ് കപ്പ്, ‘ഗദര്‍-ഏക് പ്രേം കഥ’, ‘റോക്കട്രി’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ പ്രദര്‍ശനം, മ്യൂണിക്കില്‍ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ ലോഞ്ച് എന്നിവ ഉള്‍പ്പെടുന്നതാണ് പ്രദര്‍ശനം. ഫ്രീബര്‍ഗിലെ ആഘോഷങ്ങളും നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനവും ഇതിന്റെ ഭാഗമാണ്. ദക്ഷിണ ജര്‍മ്മനിയിലെ അമൃത് മഹോത്സവ് ആഘോഷങ്ങളില്‍ 80,000 പ്രവാസി ഭാരതീയരാണ് അണിനിരന്നത്.

Tags: അമൃതമഹോത്സവം
Share10
Tweet
SendShareShare

Latest from this Category

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

Load More

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies