VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹൈദരാബാദ് സർവകലാശാലയിലെ ഭൂമി കയ്യേറ്റം : ഭൂമി സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യം : എബിവിപി

VSK Desk by VSK Desk
3 April, 2025
in ഭാരതം
Share
Tweet
SendTelegram

ന്യൂദൽഹി : ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയുടെ 400 ഏക്കർ ഭൂമി അനധികൃതമായി കയ്യേറാനും ലേലം ചെയ്യാനുമുള്ള തെലങ്കാന സർക്കാർ ശ്രമങ്ങൾ അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചു . ഹൈദരാബാദ് സർവകലാശാലയുടെ ഗച്ചിബൗളിയിലുള്ള 400 ഏക്കർ വനഭൂമിയാണ് ഐടി ഹബ്ബ് വികസനത്തിന്റെ പേരിൽ സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്ക് തീറെഴുതി കൊടുക്കാൻ രേവന്ത് റെഡ്ഡി സർക്കാർ ശ്രമിക്കുന്നത്.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സർവ്വകലാശാലയ്‌ക്ക് ലഭിച്ച ഭൂമി സ്വകാര്യ കമ്പനികൾക്ക് വിട്ടു നൽകാനുള്ള സർക്കാർ തീരുമാനം അപലപനീയമാണ് എന്ന് എബിവിപി വ്യക്തമാക്കി. സർവ്വകലാശാല ഭൂമി അനേകം ജന്തുജാലങ്ങളുടെ വാസസ്ഥലമാണ് എന്നും കേവലം വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കും മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ എന്നും എബിവിപി അഭിപ്രായപ്പെട്ടു.

വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്ത് അവരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ച രേവന്ത് റെഡ്ഡി സർക്കാർ ഏകാധിപത്യ സമീപനമാണ് സ്വീകരിക്കുന്നത് എന്നും ഇത് അനുവദനീയമല്ല എന്നും എബിവിപി വ്യക്തമാക്കി. 400 ഏക്കർ ഭൂമി ലേലം ചെയ്യാനുള്ള ശ്രമങ്ങൾ തടഞ്ഞ് സർവ്വകലാശാലയ്‌ക്ക് വീണ്ടും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് നൽകാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് എബിവിപി പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

ഹൈദരാബാദ് സർവകലാശാലയുടെ ഭൂമി നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെയും പരിസ്ഥിതിയുടെയും മൂല്യമേറിയ സ്വത്താണ് എന്നും ഈ ഭൂമി സ്വകാര്യ കമ്പനികൾക്ക് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി തീറെഴുതി കൊടുക്കാൻ ശ്രമിക്കുന്ന രേവന്ത് റെഡ്ഡി വിദ്യാർത്ഥികളോടും ജീവജാലങ്ങളോടും വലിയ അനീതിയാണ് കാണിക്കുന്നത് എന്നും ഇത് അനുവദനീയമല്ല എന്നും എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് പറഞ്ഞു.

വിദ്യാർത്ഥികളുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്ന സമീപനമാണ് സർക്കാരിൽ നിന്ന് ഉണ്ടാവുന്നത് എന്നും അദ്ദേഹം ആരോപിച്ചു. രേവന്ത് റെഡ്ഡി സർക്കാർ ലേലം നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാൻ ആണ് ഒരുങ്ങുന്നത് എങ്കിൽ എബിവിപി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ എബിവിപി അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൂമി അനധികൃതമായി കയ്യേറാനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ല എന്നും സർവ്വകലാശാല ഭൂമി വിദ്യാർത്ഥികളുടെ ഗവേഷണ ആവശ്യങ്ങൾക്കും പഠനത്തിന് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാത്രമേ ഉപയോഗിക്കാവൂ എന്നും എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ പറഞ്ഞു.

സ്വകാര്യ കമ്പനികൾക്ക് സർവ്വകലാശാല ഭൂമി വിട്ട് നൽകി വലിയ അഴിമതി നടത്താനാണ് രേവന്ത് റെഡ്ഡി സർക്കാർ ശ്രമിക്കുന്നത് എന്നും അവർ ആരോപിച്ചു.സർവ്വകലാശാല ഭൂമി സംരക്ഷിക്കാൻ വിദ്യാർത്ഥികളുടെ കൂടെ എബിവിപി ശക്തമായി നിലകൊള്ളുമെന്നും പ്രതിഷേധ പ്രകടനങ്ങളുമായി തങ്ങൾ മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി.

എബിവിപി ദേശീയ സെക്രട്ടറിമാരായ ശ്രാവൺ ബി രാജ്, ശിവാംഗി ഖർവാൾ, ഹൈദരാബാദ് സർവകലാശാല യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ, ദൽഹി സർവ്വകലാശാല യുണിയൻ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരൺവാൾ, ജെ.എൻ.യു സർവ്വകലാശാല യൂണിറ്റ് പ്രസിഡന്റ് രാജേശ്വർ ദൂബെ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്.

Tags: abvp
Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies